Uttarakhand Helicopter Crash: വീണ്ടും ആകാശദുരന്തം; ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു; ഏഴു പേര്‍ക്ക് ദാരുണാന്ത്യം
Uttarakhand Helicopter Accident: ത്രിജുഗിനാരായണനും ഗൗരികുണ്ഡിനും ഇടയിൽ ഹെലികോപ്റ്റർ കാണാതാവുകയായിരുന്നുവെന്ന് ഉത്തരാഖണ്ഡ് എഡിജി ഡോ. വി. മുരുകേശൻ എഎൻഐയോട് പറഞ്ഞു
ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴു പേര്‍ക്ക് ദാരുണാന്ത്യം. ഡെറാഡൂണിൽ നിന്ന് കേദാർനാഥിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഗൗരികുണ്ഡില്‍ വച്ചാണ് ഹെലികോപ്ടര്‍ കാണാതായത്. ത്രിജുഗിനാരായണനും ഗൗരികുണ്ഡിനും ഇടയിൽ ഹെലികോപ്റ്റർ കാണാതാവുകയായിരുന്നുവെന്ന് ഉത്തരാഖണ്ഡ് എഡിജി ഡോ. വി. മുരുകേശൻ എഎൻഐയോട് പറഞ്ഞു. പിന്നീട് ഹെലികോപ്ടര്‍ തകര്‍ന്നനിലയില്‍ കണ്ടെത്തി. ഏഴു പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
തീര്‍ത്ഥാടകസംഘമാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. ആര്യന്‍ ഏവിയേഷന്‍ കമ്പനിയുടേതാണ് അപകടത്തില്‍പെട്ട ഹെലികോപ്ടര്‍. ടേക്ക് ഓഫിന് പിന്നാലെ അപകടത്തില്‍പെടുകയായിരുന്നു. മരിച്ചവരില്‍ ഒരു കുട്ടിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.




Uttarakhand helicopter crash | Today, at around 5:20 am, a helicopter, which was going from Shri Kedarnath Dham to Guptkashi, has been reported to have crashed near Gaurikund. There were six passengers, including the pilot (5 adults and 1 child). The passengers in the helicopter… pic.twitter.com/AVGtuxWKGj
— ANI (@ANI) June 15, 2025
അപകടകാരണം വ്യക്തമല്ല. പ്രതികൂല കാലാവസ്ഥയോ, സാങ്കേതികപ്രശ്‌നമോ ആയിരിക്കാം കാരണമെന്നാണ് നിലവിലെ വിലയിരുത്തല്‍. നാട്ടുകാരാണ് അപകടവിവരം ആദ്യമറിഞ്ഞത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ജൂണ്‍ ഏഴിനും ഹെലികോപ്ടര്‍ കേദാര്‍നാഥില്‍ അപകടത്തില്‍പെട്ടിരുന്നു. തുടര്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നിര്‍ദ്ദേശിച്ചു. വിദഗ്ധസമിതി രൂപീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.