Kerala Covid Update : ആശ്വസിക്കാം, കേരളത്തിൽ കോവിഡ് ഭീതി ഒഴിയുന്നു, ജാഗ്രത കൈവിടരുതെന്ന് മന്ത്രി
Covid Fear Fades in Kerala: കോവിഡ് വകഭേദങ്ങളെ തിരിച്ചറിയുന്നതിനായി സംസ്ഥാനം ജീനോമിക് സീക്വൻസിംഗ് നടത്തിവരികയാണ്. കേരളത്തിൽ നിലവിൽ രോഗം പടർത്തുന്ന വകഭേദങ്ങൾക്ക് വ്യാപനശേഷി കൂടുതലാണ്.
തിരുവനന്തപുരം: രാജ്യത്തെ 24 മണിക്കൂറിനിടയിലെ കോവിഡ് കണക്കുകൾ പുറത്തു വരുമ്പോൾ കേരളത്തിന് അൽപം ആശ്വാസം. ഇതുവരെ ഇന്ത്യയിൽ ഏറ്റവും അധികം കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനങ്ങളിൽ ഒന്ന് കേരളമായിരുന്നു. എന്നാൽ അതിനല്പം കുറവ് വന്നിട്ടുള്ളതാണ് കണക്കുകൾ കാണിക്കുന്നത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 119 കേസുകളാണ് കുറഞ്ഞിട്ടുള്ളത്. മാത്രമല്ല രോഗികളിൽ 87 പേരും രോഗമുക്തരായി എന്നും വിവരമുണ്ട്. ഇപ്പോൾ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 1920 ആയി ചുരുങ്ങിയിട്ടുണ്ട്.
രാജ്യത്താകെയുള്ള കണക്കുകൾ കുറയുന്നില്ല
കഴിഞ്ഞ 24 മണിക്കൂറിനുള്ള രാജ്യത്ത് 11 പുതിയ കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഏഴു മരണങ്ങൾ കേരളത്തിലാണ്. മധ്യപ്രദേശ് മഹാരാഷ്ട്ര, ഡൽഹി, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഓരോ മരണങ്ങൾ വീതം സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 7264 ആയി ഉയർന്നിട്ടുണ്ട്.
ആശ്വസിക്കാം പക്ഷെ ജാഗ്രത കൈവിടരുത്
കോവിഡ് ജാഗ്രത തുടരണമെന്ന് കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിലും റിപ്പോർട്ട് ചെയ്യുന്നതിലും കുറവുണ്ടെങ്കിലും ഇതിന്റെ ഭീതി ഒഴിഞ്ഞിട്ടില്ല. പ്രായമായവരിലും മറ്റു രോഗങ്ങൾ ഉള്ളവരിലും രോഗം ഗുരുതരമായ സാധ്യത ഉള്ളതിനാൽ ഇവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പൊതുവിടങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാർക്ക് ധരിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.
Read Also: Nilambur By Election 2025: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് കഴിഞ്ഞു
കോവിഡ് വകഭേദങ്ങളെ തിരിച്ചറിയുന്നതിനായി സംസ്ഥാനം ജീനോമിക് സീക്വൻസിംഗ് നടത്തിവരികയാണ്. കേരളത്തിൽ നിലവിൽ രോഗം പടർത്തുന്ന വകഭേദങ്ങൾക്ക് വ്യാപനശേഷി കൂടുതലാണ്. സംസ്ഥാനത്തെ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കാൻ സർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ആവശ്യമുള്ളവർക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാനും മരുന്നുകളും എല്ലാം നേരത്തെ തന്നെ സജ്ജീകരിച്ചിട്ടുണ്ട്.