Kerala Express : തകർന്ന പാളത്തിലൂടെ ഓടി കേരള എക്സ്പ്രസ്; തൊഴിലാളികൾ ചെങ്കൊടി കാണിച്ചതോടെ ഒഴിവായത് വൻ ദുരന്തം
Kerala Express Runs On Broken Track : കേരള എക്സ്പ്രസ് തകർന്ന പാളത്തിലൂടെ ഓടി. ട്രാക്കിലെ അറ്റകുറ്റപ്പണികൾ ചെയ്യുന്ന ജോലിക്കാർ ചെങ്കൊടി കാണിച്ചതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തുകയായിരുന്നു.
തൊഴിലാളികളുടെ ഇടപെടലിൽ കേരള എക്സ്പ്രസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൊഴിലാളികൾ ചെങ്കൊടി കാണിച്ചതോടെ തകർന്ന പാളത്തിലൂടെ ഓടിയ കേരള എക്സ്പ്രസിനെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് നിർത്തുകയായിരുന്നു. കേരള എക്സ്പ്രസിൻ്റെ ചില ബോഗികളാണ് തകർന്ന പാളത്തിലൂടെ അല്പ ദൂരം സഞ്ചരിച്ചത്. എമർജൻസി ബ്രേക്കിട്ട് നിർത്തിയതോടെ വൻ അപകടം ഒഴിവാവുകയായിരുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ചാണ് ട്രെയിൻ തകർന്ന പാളത്തിലൂടെ അല്പ ദൂരം സഞ്ചരിച്ചത്. ഇവിടെ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. ഇതിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിൻ്റെ ചില ബോഗികൾ തകർന്ന പാളത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ഇത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി. ഇതോടെ ട്രാക്കിൽ പണിയെടുത്തുകൊണ്ടിരുന്ന ചില തൊഴിലാളികൾ ചെങ്കൊടി കാണിച്ച് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകി. ഇത് കണ്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തുകയായിരുന്നു. യുപിയിലെ ഝാൻസി സ്റ്റേഷന് മുൻപാണ് ട്രെയിൻ നിർത്തിയത്.
Also Read : Fake Currency: ഗാന്ധിജിക്ക് പകരം അനുപം ഖേർ; ഗുജറാത്തിൽ 1.60 കോടിയുടെ വ്യാജ കറൻസി പിടികൂടി
തിരുവനന്തപുരത്തുനിന്ന് ഡൽഹി വരെ സർവീസ് നടത്തുന്ന ട്രെയിനാണ് കേരള എക്സ്പ്രസ്. തീരുമാനിച്ച സമയത്തിൽ നിന്നും വൈകിയാണ് ട്രെയിൻ ഓടിക്കൊണ്ടിരുന്നത്. മധ്യപ്രദേശിലെ ബിന സ്റ്റേഷൻ വിട്ട ട്രെയിനാണ് ഝാൻസി സ്റ്റേഷൻ എത്തുന്നതിന് മുൻപ് അപകടത്തിൻ്റെ വക്കിലെത്തിയത്. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. കൃത്യവിലോപമുണ്ടായെങ്കിൽ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചു.
“റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. ഇവിടെ പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികൾ ചെങ്കൊടി കാണിച്ചതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള കൃത്യവിലോപമുണ്ടായെങ്കിൽ, ആ തൊഴിലാളിക്കെതിരെ നടപടിയെടുക്കും.”- ഒരു മുതിർന്ന റെയിൽവേ ഓഫീസർ പ്രതികരിച്ചു.
നിർത്തുന്നതിന് മുൻപ് ട്രെയിൻ്റെ ചില ബോഗികൾ തകർന്ന പാളത്തിലൂടെ കടന്നുപോയതായി യാത്രക്കാർ പ്രതികരിച്ചു. ലളിത്പൂർ ജില്ലയിൽ ഝാന്‍സിയിലെ വീരാംഗന ലക്ഷ്മി ബായി സ്റ്റേഷനിൽ വണ്ടി നിർത്തി. ട്രെയിനിൻ്റെ വരവ് കണ്ട് അറ്റകുറ്റപ്പണികൾ നടത്തുന്ന ജീവനക്കാർ ട്രാക്കിൽ നിന്ന് ഓടിമാറിയെന്നും യാത്രക്കാർ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം.