AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shravan Singh: ഓപ്പറേഷന്‍ സിന്ദൂറിലെ കുഞ്ഞ് പോരാളി! ധീരജവാന്മാർക്ക് പാലും, ലസ്സിയും വിതരണം ചെയ്‌ത പഞ്ചാബി ബാലനെ ആദരിച്ച് സൈന്യം

Punjab Boy Shravan Singh: ഇതിനിടെയിൽ നമ്മൾ കാണാതെ പോയൊരു മുഖം കൂടിയുണ്ട്. അതിർത്തി ഗ്രാമങ്ങളിൽ കാവലിരുന്ന സൈനികർക്ക് വിശപ്പകറ്റാൻ സഹായിച്ച പഞ്ചാബി ബാലൻ, ശ്രാവൺ സിങ് എന്ന കൊച്ചുമിടുക്കന്‍.

Shravan Singh: ഓപ്പറേഷന്‍ സിന്ദൂറിലെ കുഞ്ഞ് പോരാളി! ധീരജവാന്മാർക്ക് പാലും, ലസ്സിയും വിതരണം ചെയ്‌ത പഞ്ചാബി ബാലനെ ആദരിച്ച് സൈന്യം
Shravan Singh
sarika-kp
Sarika KP | Published: 29 May 2025 15:31 PM

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ക്കെതിരെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകിയത്. പാകിസ്ഥാനിലെ ഭീകരവാദത്തിനെതിരെ പോരാടിയ പല മുഖങ്ങളും നമ്മൾ കണ്ടും. ഇതിനിടെയിൽ നമ്മൾ കാണാതെ പോയൊരു മുഖം കൂടിയുണ്ട്. അതിർത്തി ഗ്രാമങ്ങളിൽ കാവലിരുന്ന സൈനികർക്ക് വിശപ്പകറ്റാൻ സഹായിച്ച പഞ്ചാബി ബാലൻ, ശ്രാവൺ സിങ് എന്ന കൊച്ചുമിടുക്കന്‍.

ഫിറോസ്പൂർ ജില്ലയിലെ പത്തുവയസുകാരനായ ശ്രാവൺ സിംഗിന്റെ പ്രവൃത്തിയാണ് ഇപ്പോൾ വാർത്തകളിൽ കൈയ്യടി നേടുന്നത്. സംഘർഷ സമയത്ത് ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള പഞ്ചാബിലെ വയലുകളിൽ നൂറുകണക്കിന് പട്ടാളക്കാർ അണിനിരന്നപ്പേൾ അവർക്കിടയിൽ സ്നേഹത്തിന്‍റെയും ധൈര്യത്തിന്‍റെയും പ്രതീകമായാണ് ഈ കൊച്ചു മിടുക്കൻ എത്തിയത്. ഈ ബാലന്റെ കൈയ്യിൽ സൈനികർക്ക് കൊടുചൂടിൽ ആശ്വാസമേകാൻ വെള്ളവും പാലും ലസ്സിയും ഐസും ഉണ്ടായിരുന്നു. ​ധൈര്യവും വലുതാകുമ്പോൾ സൈനികനാകണമെന്നുള്ള അതിയായ ആഗ്രഹവുമാണ് ഈ പത്തുവയസുകാരനെ ഇവിടെക്ക് എത്തിച്ചത്. കര്‍ഷകനായ സോന സിങ്ങിന്റെ മകനാണ് ശ്രാവണ്‍ സിങ്.

Also Read:ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരവൃത്തി; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍, കോണ്‍ഗ്രസ് നേതാവിനും പങ്ക്?

തനിക്ക് പേടി തോന്നിയില്ലെന്നും വലുതാകുമ്പോൾ ഒരു പട്ടാളക്കാരനാകണമെന്നും ശ്രാവൺ പറയുന്നു. പട്ടാളക്കാർക്ക് തന്നെ ഒരുപാട് ഇഷ്ടമായിരുന്നുവെന്നും ആ കൊച്ചു മിടുക്കൻ പറഞ്ഞു. ഇതിനു പിന്നാലെ ശ്രാവണന് ഇന്ത്യന്‍ സേന ആദരം നൽകി. ഏഴാം ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ രഞ്ജിത് സിംഗ് മൻറാൾ ശ്രാവണിനെ അനുമോദിച്ചു. സമ്മാനമായി ഒരു മെമന്റോ, ഇഷ്ട ഭക്ഷണം, അവന്റെ പ്രിയപ്പെട്ട വിഭവമായ ഐസ്ക്രീം എന്നിവയും നൽകി.

മകന്റെ ഈ ധീരമായ പ്രവൃത്തി കണ്ട് അഭിമാനം തോന്നിയെന്നാണ് പിതാവ് സോന സിങ് പറയുന്നത്. സൈന്യം എത്തിയ ആദ്യ ദിവസം മുതൽ ശ്രാവൺ അവരെ സഹായിച്ചുവെന്നും പിതാവ് പറഞ്ഞു.