5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Doctor Rape-Murder: ന്യായീകരിക്കാനാകില്ല; മമത സര്‍ക്കാരിലേറ്റ കറുത്ത പാടായി ഡോക്ടറുടെ കൊലപാതകം

Supreme Court Criticized Bengal Government: പെണ്‍കുട്ടിയുടെ കൊലപാതകം അറിഞ്ഞ ഉടനെ കോളേജ് പ്രിന്‍സിപ്പല്‍ അത് ആത്മഹത്യയാക്കി വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ മൃതദേഹം കാണുന്നതിന് അനുവദിച്ചില്ല. തല്‍സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം അയാളെ എന്തിനാണ് മറ്റൊരു കോളേജിന്റെ പ്രിന്‍സിപ്പലായി നിയമിച്ചത്.

Doctor Rape-Murder: ന്യായീകരിക്കാനാകില്ല; മമത സര്‍ക്കാരിലേറ്റ കറുത്ത പാടായി ഡോക്ടറുടെ കൊലപാതകം
Mamata Banerjee (PTI Image)
Follow Us
shiji-mk
SHIJI M K | Updated On: 21 Aug 2024 19:02 PM

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മമത ബാനര്‍ജി സര്‍ക്കാരിനെയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും വിമര്‍ശിച്ച് സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട് പോലീസ് വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഓഗസ്റ്റ് 14ന് ആള്‍കൂട്ടം ആശുപത്രി അടിച്ചുതകര്‍ത്തപ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നു. ഇരയുടെ ചിത്രങ്ങളും പേരും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാനും പോലീസിന് സാധിച്ചില്ലെന്ന് ചിഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിമര്‍ശിച്ചു.

അക്രമികള്‍ക്കെതിരെ പോലീസ് കണ്ണടയ്ക്കുകയാണ് ഉണ്ടായത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായി. കൂടാതെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് സര്‍ക്കാരും പോലീസും മൃദുസമീപനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Also Read: Kolkata Doctor Rape-Murder Case: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സുരക്ഷ ഉറപ്പാക്കാൻ കർമസമിതിയെ നിയോഗിച്ച് സുപ്രീം കോടതി

പെണ്‍കുട്ടിയുടെ കൊലപാതകം അറിഞ്ഞ ഉടനെ കോളേജ് പ്രിന്‍സിപ്പല്‍ അത് ആത്മഹത്യയാക്കി വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ മൃതദേഹം കാണുന്നതിന് അനുവദിച്ചില്ല. തല്‍സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം അയാളെ എന്തിനാണ് മറ്റൊരു കോളേജിന്റെ പ്രിന്‍സിപ്പലായി നിയമിച്ചത്. കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന ഒരാള്‍ക്ക് എന്തിനാണ് തിടുക്കത്തില്‍ മറ്റൊരു പദവി നല്‍കിയതെന്നും ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു.

നിലവില്‍ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തോട് വ്യാഴാഴ്ചയ്ക്കുള്ളില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ അക്രമികള്‍ ആശുപത്രി അടിച്ചുതകര്‍ത്ത സംഭവത്തില്‍ കൃത്യമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പോലീസിനോട് കോടതി പറഞ്ഞു.

ആശുപത്രിയുടെ സുരക്ഷയ്ക്കായി സിഐഎസ്എഫിനെ വിന്യസിക്കണം. സമാധാനപൂര്‍വമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കും നേകെ അമിതബലപ്രയോഗം പാടില്ലെന്നും സര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കര്‍മ സമിതിയെ സുപ്രീം കോടതി രൂപീകരിച്ചു. സർജൻ വൈസ്‌ അഡ്‌മിറൽ ആർതി സരിൻ, ഡോ ഡി നാഗേശ്വര റെഡ്ഡി, ഡോ എം ശ്രീനിവാസ്‌ , ഡോ പ്രതിമാ മൂർത്തി, ഡോ. ഗോവർധൻദത്ത്‌ പുരി, ഡോ സൗമിത്രാ റാവത്ത്‌, പ്രൊഫ അനിതാ സക്‌സേന, പ്രൊഫ പല്ലവി സാപ്രേ, ഡോ പത്മാ ശ്രീവാസ്‌തവ, എന്നിവരാണ്‌ നാഷണൽ ടാസ്‌ക്‌ ഫോഴ്‌സിലെ അംഗങ്ങൾ.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷക്കും ക്ഷേമത്തിനും വിശദമായ നിര്‍ദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവന്നെങ്കിലും അവ പര്യാപ്തമല്ല എന്നും കോടതി പറഞ്ഞു.

ഈ പ്രശനങ്ങള്‍ പരിഹരിക്കാനാണ് കര്‍മ സമിതി രൂപീകരിച്ചത്. നാവികസേനാ മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ ആരതി സരിന്റെ അധ്യക്ഷതയിലുള്ള പത്തംഗ സമിതിയെ ആണ് ചുമതലപ്പെടുത്തിയത്. വിഷയത്തില്‍ കര്‍മ സമിതി മൂന്നാഴ്ചക്കകം ഇടക്കാല റിപ്പോര്‍ട്ടും രണ്ടുമാസത്തിനകം അന്തിമ റിപ്പോര്‍ട്ടും നല്‍കണം. അത്യാഹിത വിഭാഗത്തില്‍ അധിക സുരക്ഷ, ബാഗേജ് സ്‌ക്രീനിംഗ്, സിസിടിവി ക്യാമറകള്‍, ലിംഗഭേദമില്ലാതെ വിശ്രമയിടങ്ങള്‍, രാത്രി ഗതാഗത സൗകര്യം തുടങ്ങി 13 പരിഗണന വിഷയങ്ങളാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

അതേസമയം, ഡല്‍ഹിയില്‍ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കി എയിംസ് അധികൃതര്‍. ഡ്യൂട്ടിയില്‍ കയറാത്ത പക്ഷം കര്‍ശന നടപടിയെടുക്കുമെന്നും താക്കീത് നല്‍കിയത്. എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചത്. മറ്റ് ആശുപത്രികളില്‍ റസിഡന്റ് ഡോക്ടഡര്‍ സമരം തുടരുകയാണ്.

Also Read: Kolkata Doctor Rape-Murder : കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ കുറ്റാരോപിതന് സൈക്കോ അനാലിസിസ് പരിശോധന; ആശുപത്രി പരിസരത്ത് നിരോധനാജ്ഞ

കൊല്‍ക്കത്ത കൊലപാതകത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ശക്തമായ സമരമാണ് റസിഡന്റ് ഡോക്ടര്‍മാര്‍ തുടരുന്നത്. ഇരക്ക് നീതിയെന്ന മുദ്രാവാക്യത്തോടൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ അടിയന്തര നിയമനിര്‍മാണവുമെന്ന ആവശ്യവും ഡല്‍ഹിയില്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവെച്ചിരുന്നു. സമരത്തിന്റെ മൂന്നാം ദിനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മുന്നില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം ആരംഭിച്ചതോടെ കേന്ദ്ര സര്‍ക്കാരും സമ്മര്‍ദത്തിലായിരിക്കുകയാണ്.

നേരത്തെ ജോലിയില്‍ തിരിച്ചുകയറണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി എയിംസ് ഡയറക്ടറുടെ കത്ത് പുറത്ത് വന്നിരുന്നു. എന്നാല്‍ കത്തല്ല കര്‍ശന താക്കീതാണ് ഡയറക്ടര്‍ നല്‍കിയതെന്നാണ് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. റസിഡന്റ് ഡോക്ടര്‍മാരില്‍ പലരും എയിംസിലെ വിദ്യാര്‍ത്ഥികള്‍ കൂടിയായതിനാല്‍ പുറത്താക്കല്‍ ഭീഷണിയടക്കം അധികൃതര്‍ ഉയര്‍ത്തുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു.

Latest News