Tawang Malayali Drowned Death: തവാങ്ങിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടന്നുപോകുമ്പോൾ കൊല്ലം സ്വദേശി മുങ്ങിമരിച്ചു‌

Tawang Malayali Kollam Native Drowned Death: തണുത്തുറഞ്ഞ സേല തടാകത്തിലൂടെ നടന്നുപോകുമ്പോഴായിരുന്നു സംഘം അപകടത്തിൽപ്പെട്ടത്....

Tawang Malayali Drowned Death: തവാങ്ങിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടന്നുപോകുമ്പോൾ കൊല്ലം സ്വദേശി മുങ്ങിമരിച്ചു‌

Tawang Malayali Drowned Death

Published: 

17 Jan 2026 | 09:43 AM

അരുണാചൽപ്രദേശ്: തവാങ്ങിലേക്ക് കേരളത്തിൽ നിന്നും വിനോദയാത്രയ്ക്കെത്തിയ ഏഴംഗസംഘത്തിലുള്ള യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു. കൊല്ലം സ്വദേശിയായ നെടുമ്പന പുത്തൻചന്ത മേലൂട്ട് വീട്ടിൽ ബിനു പ്രകാശ് ആണ് മരിച്ചത്. 26 വയസ്സായിരുന്നു. പ്രകാശ് ബീന ദമ്പതികളുടെ മകനാണ് ബിനു പ്രകാശ്. ഒപ്പം ഉണ്ടായിരുന്ന മലപ്പുറം സ്വദേശിയായ മാധവ്‌ മധുവിനായി തിരച്ചിൽ തുടരുകയാണ്‌. ഇരുവരും തടാകത്തിലൂടെ നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

കൊട്ടിയം നിപ്പോൺ ടൊയോട്ടയിലെ ജീവനക്കാരനാണ് ബിനു. സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്കൊപ്പം രണ്ടുദിവസം മുൻപാണ് അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയത്. ഏഴു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. തണുത്തുറഞ്ഞ സേല തടാകത്തിലൂടെ നടന്നുപോകുമ്പോഴായിരുന്നു സംഘം അപകടത്തിൽപ്പെട്ടത്. മൂന്നുപേർ തടാകത്തിലെ ഐസ് പാളികൾക്കു മുകളിലേക്ക് ഇറങ്ങവെ താഴ്‌ന്നുപോകുകയായിരുന്നു.

എന്നാൽ മരിച്ച ബിനു നാട്ടിലുള്ള അമ്മയോട് സംസാരിക്കുമ്പോൾ ആണ് ഒപ്പമുള്ളവർ മുങ്ങുന്നത് കാണുന്നത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ബിനു അപകടത്തിൽപ്പെട്ടതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.വെള്ളിയാഴ്ച വൈകീട്ടാണ് സംഭവമെന്ന്‌ തവാങ് എസ്‌പി തൊംഗൻ പറഞ്ഞു. തവാങ്ങിലേക്ക് പോകുന്നതിനിടെയാണ് സംഘം തടാകത്തിലെത്തിയത്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായി. സംഭവമറിഞ്ഞ് ബിനു പ്രകാശിന്റെ ബന്ധുക്കൾ അരുണാചൽ പ്രദേശിലേക്ക് പുറപ്പെട്ടു. സഹോദരൻ: മനു.

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പതിവാക്കേണ്ട ചില കാര്യങ്ങൾ
ഒരു മാസത്തോളം കേടാകില്ല, ഒരടിപൊളി പലഹാരം ഇതാ
പപ്പായയുടെ വിത്തുകൾ കളയാറാണോ പതിവ്
ചില വേദനകൾ ആർത്തവത്തിന്റെ തന്നെയാണോ?
ഹനുമാൻ വിഗ്രഹത്തെ വലം വെച്ച് നായ
ഒന്നര ലെയിൻ റോഡ്, ലോകത്ത് എവിടെയും കാണില്ല, കേരളത്തിൽ മാത്രം!
ഞങ്ങളുടെ നിലപാട് സുദൃഢമാണ്: റോഷി അഗസ്റ്റിൻ
ഇതെന്തുവാ സൈലൻസിറിൽ മ്യൂസിക് സിസ്റ്റമാണോ വെച്ചേക്കുന്നത്? ബെംഗളൂരുവിൽ മലയാളിക്ക് കിട്ടി 1.11 ലക്ഷം രൂപ ഫൈൻ