AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

La Nina: ലാനിന വരുന്നു, ഇനി കൊടും തണുപ്പ്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

La Nina in India: മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ ജലത്തിൻ്റെ താപനില കുറഞ്ഞ് ജലനിരപ്പ് ഉയരുമ്പോഴാണ് ലാ നിന എന്ന പ്രതിഭാസം ഉണ്ടാകുന്നത്.

La Nina: ലാനിന വരുന്നു, ഇനി കൊടും തണുപ്പ്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
പ്രതീകാത്മക ചിത്രംImage Credit source: PTI
nithya
Nithya Vinu | Published: 16 Sep 2025 11:37 AM

പുനെ: മഴ മാറി, ഇനി കൊടുംതണുപ്പിന്റെ കാലമെന്ന് കാലാവസ്ഥ വകുപ്പ്. ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 54 ശതമാനമാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ ജലത്തിൻ്റെ താപനില കുറഞ്ഞ് ജലനിരപ്പ് ഉയരുമ്പോഴാണ് ലാ നിന എന്ന പ്രതിഭാസം ഉണ്ടാകുന്നത്. ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥയിൽ മാറ്റങ്ങൾ സൃഷ്ടിക്കും. വടക്കേ ഇന്ത്യയിലും ഹിമാലയൻ പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയ്ക്കും ശീതക്കാറ്റിനും സാധ്യതയുണ്ട്.

സമുദ്രോപരിതല താപനില -0.5°C താഴെയായി കുറയുകയും, തുടർച്ചയായി കുറഞ്ഞത് മൂന്ന് പാദങ്ങളെങ്കിലും നിലനിൽക്കുകയും ചെയ്താൽ ലാ നിനയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സ്കൈമെറ്റ് വെതറിൻ്റെ ചെയർമാൻ ജി പി ശർമ്മ അറിയിച്ചു.

നിലവിൽ ഭൂമധ്യരേഖാ പസഫിക്കിൽ ന്യൂട്രല്‍ സാഹചര്യമാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ( ഐഎംഡി ) പുറത്തിറക്കിയ എന്‍സോ ബുള്ളറ്റിനിൽ പറയുന്നുണ്ട്. എന്നാൽ ഒക്ടോബർ മുതൽ ലാ നിന ഉണ്ടായേക്കുമെന്ന സൂചനയും കാലാവസ്ഥാ കേന്ദ്രം നൽകുന്നു. അതിനാൽ ഈ വർഷം മുഴുവൻ ചൂട് ആയിരിക്കില്ല. 2024 അവസാനത്തിൽ സമാനമായ സാഹചര്യം ഉണ്ടായിരുന്നു. നവംബർ മുതൽ ജനുവരി വരെ ലാ നിന സാഹചര്യങ്ങൾ ഹ്രസ്വമായി പ്രത്യക്ഷപ്പെട്ടു.