Viral Video: യുവതിയെ കടന്നുപിടിച്ച് ബലമായി ചുംബിച്ച് വനിത എഎസ്ഐ; വീഡിയോ വൈറൽ, ഒടുവിൽ സസ്പെൻഷൻ

Lady Police Officer Attempts to Kiss a Woman: സ്ത്രീ സുരക്ഷാ ഉറപ്പാക്കുന്നതിന് വേണ്ടി അടുത്തിടെയാണ് സിലിഗുഡി പോലീസ് കമ്മീഷണറേറ്റ് 24 മണിക്കൂർ പിങ്ക് പെട്രോൾ വാനുകൾ ആരംഭിച്ചത്.

Viral Video: യുവതിയെ കടന്നുപിടിച്ച് ബലമായി ചുംബിച്ച്  വനിത എഎസ്ഐ; വീഡിയോ വൈറൽ, ഒടുവിൽ സസ്പെൻഷൻ

വീഡിയോയിൽ നിന്നും (Screengrab Image)

Updated On: 

27 Oct 2024 | 07:01 AM

കൊൽക്കത്ത: പിങ്ക് പോലീസിന്റെ പട്രോളിംഗിനിടെ സ്ത്രീയെ ബലമായി കടന്ന് പിടിച്ചു ചുംബിച്ച വനിതാ എഎസ്ഐയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. പിങ്ക് പെട്രോൾ സംഘത്തിൽ ഉണ്ടായിരുന്ന എഎസ്ഐ ടാനിയ റോയ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പശ്ചിമ ബംഗാളിലെ സിലിഗുഡിയിൽ വെച്ചാണ് സംഭവം നടന്നത്. ടാനിയ റോഡിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയെ സംസാരിക്കുന്നതിനിടയിൽ ബലമായി കടന്ന് പിടിച്ചു ചുംബിക്കുകയായിരുന്നു.

ടാനിയ യുവതിയെ ചുംബിക്കുന്ന വീഡിയോ സംഭവ സ്ഥലത്ത് നിന്നും ഒരാൾ പകർത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വന്നതോടെ വൈറലായി. വീഡിയോ പ്രചരിച്ചതോടെ ഇവർക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് നടപടി. സംഭവം നടക്കുന്ന സമയത്ത് ടാനിയ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. നേരത്തെയും ഇവർ പലരോടും മദ്യപിച്ച് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിവരം.

സ്ത്രീ സുരക്ഷാ ഉറപ്പാക്കുന്നതിന് വേണ്ടി അടുത്തിടെയാണ് സിലിഗുഡി പോലീസ് കമ്മീഷണറേറ്റ് 24 മണിക്കൂർ പിങ്ക് പെട്രോൾ വാനുകൾ ആരംഭിച്ചത്. ഇതിലെ ഒരു പെട്രോൾ സംഘത്തിലെ വനിതാ എഎസ്ഐയാണ് ടാനിയ റോയ്. നേരത്തെ, സിലിഗുഡിയിലെ ഒരു സ്കൂളിന് സമീപത്ത് വെച്ച് രാത്രിയിൽ സംസാരിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളെ ടാനിയ മർദ്ദിച്ചതായും പരാതിയുണ്ട്. അന്നും ഇവർ മദ്യലഹരിയിൽ ആയിരുന്നെന്ന് കണ്ടെത്തിയിരുന്നു.

ALSO READ: ഗർഭിണിയായതിനു പിന്നാലെ വിവാഹത്തിന് നിർബന്ധിച്ചു; 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി

ഇതിന് പിന്നാലെയാണ് യുവതിയെ ചുംബിച്ച വിവാദം ഉയർന്നത്. സംഭവത്തിൽ എഎസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

വീഡിയോ കാണാം

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ