AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lalit Modi: ലളിത് മോദി ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നു; ഇനി വനുവാട്ടു പൗരൻ

Lalit Modi Surrender India Passport: ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാനൊരുങ്ങി ലളിത് മോദി. സാമ്പത്തികത്തട്ടിപ്പ് കേസിൽ രാജ്യം വിട്ട മോദി ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാനുള്ള അപേക്ഷ സമർപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Lalit Modi: ലളിത് മോദി ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നു; ഇനി വനുവാട്ടു പൗരൻ
ലളിത് മോദിImage Credit source: Social Media
abdul-basith
Abdul Basith | Published: 07 Mar 2025 20:58 PM

സാമ്പത്തികത്തട്ടിപ്പ് കേസിൽ രാജ്യം വിട്ട ശതകോടീശ്വരൻ ലളിത് മോദി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. തൻ്റെ ഇന്ത്യൻ പാസ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് മോദി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് അപേക്ഷ സമർപ്പിച്ചു. വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎൽ സ്ഥാപകനായിരുന്ന ലളിത് മോദിയ്ക്കെതിരെ സാമ്പത്തികത്തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ലണ്ടനിലേക്ക് മാറിയിരുന്നു.

ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ലളിത് മോദി സൗത്ത് പസഫിക് ദ്വീപരാഷ്ട്രമായ വനുവാട്ടുവിൻ്റെ പൗരത്വം സ്വീകരിച്ചു എന്നാണ് വിവരം. 2010l ഇന്ത്യ വിട്ട മോദി പിന്നീട് ഇതുവരെ ലണ്ടനിലാണ് ജീവിച്ചിരുന്നത്. ഐപിഎലുമായി ബന്ധപ്പെട്ട് സാമ്പത്തികത്തട്ടിപ്പ്, വാതുവെപ്പ് തുടങ്ങി വിവിധ കേസുകളാണ് മോദിക്കെതിരെ ചുമത്തിയിരുന്നത്.

തൻ്റെ പാസ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ അപേക്ഷ സമർപ്പിച്ചു എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യൻ നിയമങ്ങളനുസരിച്ച് ഇത് പരിഗണിക്കും. നമ്മൾ മനസിലാക്കുന്നതനുസരിച്ച് അദ്ദേഹം വനുവാട്ടു പൗരത്വം സ്വീകരിച്ചിട്ടുണ്ട്. നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന നടപടികൾ ഇനിയും അദ്ദേഹത്തിനെതിരെ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഐപിഎൽ സ്ഥാപകനായിരുന്ന ലളിത് മോദി 2010 ലാണ് വിവാദങ്ങളിൽപെടുന്നത്. കൊച്ചി ഫ്രാഞ്ചൈസിയായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മോദിയ്ക്ക് തിരിച്ചടിയായത്. ഫ്രാഞ്ചൈസി വിട്ടുകൊടുക്കണമെന്ന് ലളിത് മോദി ആവശ്യപ്പെട്ടതായി ഫ്രാഞ്ചൈസി വെളിപ്പെടുത്തിയിരുന്നു. സീസൺ അവസാനിച്ചതിന് പിന്നാലെ 22 കേസുകൾ ചുമത്തി ബിസിസിഐ മോദിയെ പുറത്താക്കി. ഗവേണിങ് കൗൺസിലിനെ സ്വാധീനിക്കുക, നടപടിക്രമങ്ങൾ പാലിക്കാതിരിക്കുക, ലേലം അട്ടിമറിയ്ക്കുക. സുഹൃത്തുക്കൾക്ക് കരാർ നൽകുക, ബ്രോഡ്കാസ്റ്റർമാരിൽ നിന്ന് കൈക്കൂലി വാങ്ങുക, കുടുംബക്കാർക്ക് ഫ്രാഞ്ചൈസികൾ വിൽക്കുക, വാതുവെപ്പ് നടത്തുക, കള്ളപ്പണം വെളുപ്പിക്കുക തുടങ്ങിയവയായിരുന്നു കുറ്റങ്ങൾ. ഇതോടെയാണ് മോദി ലണ്ടനിലേക്ക് താമസം മാറ്റിയത്. ലണ്ടനിൽ ഭാര്യയുടെ കുടുംബത്തോടൊപ്പമാണ് പിന്നീട് മോദി കഴിഞ്ഞത്. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളൊക്കെ മോദി തള്ളിയിരുന്നു. പിന്നീട് ബിസിസിഐ പ്രസിഡൻ്റായ എൻ ശ്രീനിവാസനാണ് തന്നെ കുടുക്കിയതെന്ന് മോദി ആരോപിച്ചിരുന്നു.