വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ലോ കോളജ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; മൂന്നുപേർ അറസ്റ്റിൽ
Law Student Allegedly Assaulted in Kolkata: കോളജിലെ രണ്ട് വിദ്യാർത്ഥികളെയും ഒരു പൂർവവിദ്യാർഥിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെക്കൻ കൊൽക്കത്തയിൽ കഴിഞ്ഞ ബുധനാഴ്ച 7.30നും 8.50നും ഇടയിലാണ് സംഭവം.

Accused Who Were Arrested In Law Student Assault Kolkata
കൊൽക്കത്ത: കൊല്‍ക്കത്തയിൽ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോളജിലെ രണ്ട് വിദ്യാർത്ഥികളും ഒരു പൂർവവിദ്യാർഥിയുമാണ് പോലീസ് പിടിയിലായത്. തെക്കൻ കൊൽക്കത്തയിൽ കഴിഞ്ഞ ബുധനാഴ്ച 7.30നും 8.50നും ഇടയിലാണ് സംഭവം.
കോളേജിലെ ഗാര്‍ഡ് റൂമിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. കേസിലെ മൂന്നാം പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്നും മറ്റ് രണ്ട് പ്രതികളും അത് നോക്കിനുന്നുവെന്നുമാണ് വിദ്യാർത്ഥിനി പറയുന്നത്. താൻ കരഞ്ഞുകൊണ്ട് പ്രതിയുടെ കാലു പിടിച്ചെന്നും പക്ഷേ തന്നെ വിടാൻ അവൻ തയ്യാറായില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവൻ തന്നെ നിർബന്ധിച്ചുവെന്നാണ് പെൺകുട്ടി പറയുന്നത്.
സംഭവത്തിൽ വിദ്യാര്‍ത്ഥിനി നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന മനോജിത് മിശ്ര ലോ കോളജിലെ തൃണമൂൽ കോൺഗ്രസ് യൂത്ത് വിങ്ങിന്റെ മുൻ പ്രസിഡന്റാണെന്നാണ് സോഷ്യൽ മീഡിയയിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇയാൾ ഇപ്പോൾ അഭിഭാഷകനാണ്.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടർന്നാണ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത് എന്നാണ് പോലീസ് പറയുന്നത്. വിദ്യാര്‍ത്ഥിനിയുടെ ആണ്‍ സുഹൃത്തിനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും പ്രതിയായ മനോജ് മിശ്ര ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പോലീസിനു നൽകിയ പരാതിയിൽ ആരോപിക്കുന്നു.
OUTRAGEOUS! Manojit Mishra, one of the prime accused in the brutal gang-rape of a college student in Kasba has direct links with the most powerful in the TMC:
➡️ MP Abhishek Banerjee
➡️ Councillor Kajari Banerjee (Mamata Banerjee’s sister-in-law)
➡️ State Minister Chandrima… pic.twitter.com/6cnN2iSao4— Amit Malviya (@amitmalviya) June 27, 2025
സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി. ഭീകരമായ സംഭവമാണ് നടന്നതെന്നാണ് ബിജെപി നേതാവ് അമിത് മാളവ്യ വിമർശിക്കുന്നത്. മമത ബാനർജി രാജിവെയ്ക്കണമെന്നും മമത കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളജിൽ ഒരു ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി 10 മാസങ്ങൾ പിന്നീടുമ്പോഴാണ് വീണ്ടും ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.