AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru High Speed Rail: ബെംഗളൂരു യാത്ര ഈസിയോട് ഈസി; അതിവേഗ റെയിലുകളും കളത്തിലേക്ക്

Union Budget 2026 Bengaluru High Speed Train Announcement: ബെംഗളൂരുവിനെ സംബന്ധിച്ച് രണ്ട് അതിവേഗ റെയിലുകളാണ് ലംഭിക്കുന്നത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് നഗരത്തിലേക്ക് പോകുന്നവര്‍ക്ക് യാത്ര കൂടുതല്‍ എളുപ്പമാകും.

Bengaluru High Speed Rail: ബെംഗളൂരു യാത്ര ഈസിയോട് ഈസി; അതിവേഗ റെയിലുകളും കളത്തിലേക്ക്
ഹൈ സ്പീഡ് റെയില്‍ Image Credit source: Michael Dunning/The Image Bank/Getty Images
Shiji M K
Shiji M K | Updated On: 01 Feb 2026 | 01:32 PM

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന് കനത്ത നിരാശ. കേരളത്തിനായി കേന്ദ്രം അതിവേഗ റെയില്‍ പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല. കേരളത്തെ ഒഴിവാക്കി ഏഴ് അതിവേഗ റെയിലുകള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്തിന് കാര്യമായ പരിഗണന ലഭിക്കുമെന്നായിരുന്നു വിലയിരുത്തല്‍.

ഏഴ് അതിവേഗ റെയില്‍പാതയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്തെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മുംബൈ-പൂനെ, ഹൈദരാബാദ്-പൂനെ, ഹൈദരാബാദ്-ബെംഗളൂരു, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരണാസി, വാരണാസി-സില്ലിഗുരി എന്നിവിടങ്ങളിലായിരിക്കും അതിവേഗ റെയില്‍.

ബെംഗളൂരുവിനെ സംബന്ധിച്ച് രണ്ട് അതിവേഗ റെയിലുകളാണ് ലംഭിക്കുന്നത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് നഗരത്തിലേക്ക് പോകുന്നവര്‍ക്ക് യാത്ര കൂടുതല്‍ എളുപ്പമാകും. ടയര്‍ 2, ടയര്‍ 3 നഗരങ്ങളെ പ്രധാന നഗരകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും റോഡ്, ഹ്രസ്വദൂര വിമാന യാത്രകള്‍ക്ക് റെയില്‍വേയെ ബദലാക്കാനും ലക്ഷ്യമിട്ടാണ് നീക്കം.

Also Read More: Union Budget 2026: എന്താണ് ബജറ്റിൽ പ്രഖ്യാപിച്ച കേരളത്തിൻ്റെ ധാതു ഇടനാഴി? ഏത് ജില്ലയ്ക്ക് പ്രയോജനപ്പെടും?

അതേസമയം, കേരളം വലിയ പ്രതീക്ഷയോടെയാണ് അതിവേഗ റെയില്‍ പ്രഖ്യാപനത്തിനായി കാത്തിരുന്നത്. കേരളത്തെ ധാതു ഇടനാഴിയില്‍ ഭാഗമാക്കിക്കൊണ്ടുള്ള പ്രഖ്യാപനമാണ് കേന്ദ്രം നടത്തിയത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

Follow Us