Tamil Nadu Elections 2026: 5,863 കോടിയുടെ ആസ്തിയുള്ള സ്ഥാനാര്‍ഥിയെ കണ്ടോ? പക്ഷെ വിദ്യാഭ്യാസം…

Leema Rose AIADMK Candidate Declares 5863 Crore Assets: പ്രമുഖ വ്യവസായിയായ മാര്‍ട്ടിനാണ് ഭര്‍ത്താവ്. ഇയാളുടെ പേരില്‍ 3,262 കോടിയുടെ സ്വത്തുക്കളുണ്ട്. 887 കോടിയാണ് നിശ്ചല സ്വത്തുക്കളുടെ മൂല്യം. മാത്രമല്ല, ഇവരുടെ മകനായ ജോസ് ഡൈസണ്‍ മാര്‍ട്ടിന്റെ ആസ്തി 664 കോടിയാണ്. ലീമ റോസ് 9.82 കോടിയും ഭര്‍ത്താവ് 11.39 കോടിയുമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനമായി കാണിച്ചത്.

Tamil Nadu Elections 2026: 5,863 കോടിയുടെ ആസ്തിയുള്ള സ്ഥാനാര്‍ഥിയെ കണ്ടോ? പക്ഷെ വിദ്യാഭ്യാസം...

ലീമ റോസ്

Published: 

08 Apr 2026 | 02:58 PM

തെരഞ്ഞെടുപ്പിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പാര്‍ട്ടികളുടെ പ്രകടനത്തോടൊപ്പം ചര്‍ച്ചയാകാറുള്ളത് സ്ഥാനാര്‍ഥികളുടെ ആസ്തിയാണ്. തെരഞ്ഞെടുപ്പ് നടത്തുന്ന വിവിധ സംസ്ഥാനങ്ങളില്‍ കോടികള്‍ ആസ്തിയുള്ള സ്ഥാനാര്‍ഥികളോടൊപ്പം അക്കൗണ്ടില്‍ ഒരുരൂപ പോലും ഇല്ലാത്തവരും മത്സരരംഗത്തുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഏറ്റവും സമ്പന്ന എഐഡിഎംകെയുടെ ലീമ റോസ് ആണ്.

ആരാണ് ലീമ റോസ്?

തിരുച്ചിറപ്പള്ളി ജില്ലയിലെ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന സ്ഥാനാര്‍ഥിയാണ് ലീമ റോസ്. ഇവരുടെ കുടുംബത്തിന്റെ ആകെ സ്വത്ത് മൂല്യം, 5,863 കോടിയാണെന്ന് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇവരുടെ പേരില്‍ മാത്രം 138 കോടിയുടെ സ്വത്തുവകകളുണ്ട്. 910 കോടിയുടെ നിശ്ചല സ്വത്തുകളുമുണ്ടെന്നും വിവരം.

പ്രമുഖ വ്യവസായിയായ മാര്‍ട്ടിനാണ് ഭര്‍ത്താവ്. ഇയാളുടെ പേരില്‍ 3,262 കോടിയുടെ സ്വത്തുക്കളുണ്ട്. 887 കോടിയാണ് നിശ്ചല സ്വത്തുക്കളുടെ മൂല്യം. മാത്രമല്ല, ഇവരുടെ മകനായ ജോസ് ഡൈസണ്‍ മാര്‍ട്ടിന്റെ ആസ്തി 664 കോടിയാണ്. ലീമ റോസ് 9.82 കോടിയും ഭര്‍ത്താവ് 11.39 കോടിയുമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനമായി കാണിച്ചത്.

Also Read: Mohsina Kidwai: മുൻ കേന്ദ്രമന്ത്രി, മുഹ്സീന കിദ്വായ് അന്തരിച്ചു

സത്യവാങ്മൂലത്തില്‍ പറയുന്നത് അനുസരിച്ച് ലീമയുടെ കൈവശം 5 ലക്ഷവും ഭര്‍ത്താവിന്റെ കയ്യില്‍ 56 ലക്ഷവും പണമായിട്ടുണ്ട്. അവരുടെ കയ്യില്‍ 19.2 കിലോഗ്രാം സ്വര്‍ണം, 131.8 കിലോഗ്രാം വെള്ളി, 1,217 കാരറ്റ് വജ്രം, 32 ഗ്രാം പ്ലാറ്റിനം എന്നിവയുണ്ട്. മകന്റെ കൈവശം 326 ഗ്രാം സ്വര്‍ണം, 60 കിലോ വെള്ളി എന്നിവയാണുള്ളത്.

എന്നാല്‍ സമ്പന്നയാണെങ്കിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ലീമ വളരെ പിന്നിലാണ്. ആറാം ക്ലാസ് വരെയാണ് ലീമ റോസ് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. മാത്രമല്ല, ഇവരുടെ പേരില്‍ നാല് ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Follow Us
Related Stories
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
ഇക്കിളി സബ്സ്ക്രിപ്ഷൻ അ‌ല്ല, ഇത് ക്രിമിനൽസ് ഒൺലി! ഇന്ത്യൻ ​സൈബർ ​ക്രിമിനലുകളുടെ ‘ആശാൻ’ അ‌റസ്റ്റിൽ; പ്രായം 18
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി