കാലുകൾ പരസ്പരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ; പ്രണയിച്ച് വിവാഹിതരായ ദമ്പതികൾ നദിയിൽ മരിച്ച നിലയിൽ

ധുലെ ജില്ലയിലെ സവൽഡേ എന്ന പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. മരിച്ച ദമ്പതികൾ ശ്യാം ഹരി പാട്ടീൽ, സ്വപ്ന പാട്ടിൽ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജൽഗാവ് ജില്ലയിലെ അമൽനർ താലൂക്കിൽ നിന്നുള്ളവരാണ് ഇരുവരും എന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. പ്രണയത്തിലായിരുന്ന ഇരുവരും ഏതാനും മാസങ്ങൾക്കു മുമ്പാണ് വിവാഹിതരായത് എന്ന് അധികൃതർ.............

കാലുകൾ പരസ്പരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ; പ്രണയിച്ച് വിവാഹിതരായ ദമ്പതികൾ നദിയിൽ മരിച്ച നിലയിൽ

Couple

Published: 

09 Oct 2026 | 07:39 PM

മഹാരാഷ്ട്രയിലെ ജില്ലയിലെ തപി നദിയിൽ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ഇരുമ്പ് ചങ്ങല ഉപയോഗിച്ച് കാലുകൾ ബന്ധിച്ച നിലയിൽ പൂട്ട് ഉപയോഗിച്ച് ഉറപ്പിച്ച നിലയിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്.ധുലെ ജില്ലയിലെ സവൽഡേ എന്ന പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. മരിച്ച ദമ്പതികൾ ശ്യാം ഹരി പാട്ടീൽ, സ്വപ്ന പാട്ടിൽ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജൽഗാവ് ജില്ലയിലെ അമൽനർ താലൂക്കിൽ നിന്നുള്ളവരാണ് ഇരുവരും എന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. പ്രണയത്തിലായിരുന്ന ഇരുവരും ഏതാനും മാസങ്ങൾക്കു മുമ്പാണ് വിവാഹിതരായത് എന്ന് അധികൃതർ പറഞ്ഞു.

ദമ്പതികളുടെ കാലുകൾ ഇരുമ്പ് ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലും ഒരു പൂട്ട് ഉപയോഗിച്ച് ഉറപ്പിച്ച നിലയിലും ആയിരുന്നു എന്നാണ് കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ പ്രതികരണം. നദിയുടെ അടിത്തട്ടിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന് ഇതുവരെ പോലീസ് വ്യക്തമായി എഴുതിയിട്ടില്ല. സാധ്യമായ എല്ലാ രീതിയിലും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് പോലീസ് അധികൃതർ അറിയിച്ചത്.

Loading...
Unable to load recommendations.
Follow Us
കുട്ടികൾക്ക് ആപ്പിൾ തൊലിയോടെ കൊടുക്കാമോ?
സ്വര്‍ണം ഇഎംഐക്ക് കിട്ടും, ഇത് വാങ്ങിയാല്‍ കല്യാണം കളറാക്കാം
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിച്ചാൽ സംഭവിക്കുന്നത് എന്ത്?
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു