Lion Viral Video: കാട്ടിലെ രാജാവ് കൂട്ടത്തോടെ; വൈറലായി 12 സിംഹങ്ങള്‍ നടക്കുന്ന വീഡിയോ
Lion Viral Video in Gujrat: ഗുജറാത്തി ഭാഷാ സാഹിത്യത്തിലും പ്രദേശവാസികളും അവിടുത്തെ സിംഹങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇവിടെ സിംഹങ്ങള്‍ ചത്താല്‍ ദഹിപ്പിക്കുകയും അവയുടെ ചാരം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ഗുജറാത്തിന്റെ അഭിമാനമാണ് ഗിര്‍ സിംഹങ്ങള്‍. ആ അഭിമാനതാരങ്ങള്‍ ഒരുമിച്ച് വിഹരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗുജറാത്തിലെ സോറത്തില്‍ നിന്നുള്ള വീഡിയോ ആണിത്. 12 കാട്ടുരാജാക്കന്മാരാണ് വീഡിയോയിലുള്ളത്. കൂട്ടത്തില്‍ സിംഹക്കുട്ടികളും ഉണ്ട്, ആരെയും പേടിക്കാതെ സൈ്വര്യവിഹാരം നടത്തുന്ന ഇവരാണ് ഇപ്പോള്‍ വീഡിയോ കാണുന്നവരുടെയെല്ലാം മനംകുളിര്‍പ്പിക്കുന്നത്.
Also Read: iPhone Price in India: 300 മുതല്‍ 6000 വരെ; ഇന്ത്യയില്‍ ഐഫോണിന് വിലകുറഞ്ഞു
മഴക്കാലത്തിന്റെ ഭംഗി ആസ്വദിക്കുകയാണ് അവര്‍. ഗിര്‍ വനത്തിന്റെ അഭിമാനമായ സിംഹങ്ങള്‍ അവിടുത്തെ മനോഹര കാഴ്ചകളില്‍ ഒന്നുതന്നെയാണ്. അവിടുത്തെ ആളുകളും സിംഹങ്ങളും തമ്മിലുള്ള ബന്ധം എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. ഈ ആളുകള്‍ സിംഹത്തെ ഉപദ്രിക്കാറില്ല, അതുകൊണ്ട് തന്നെ അവയും തിരിച്ച് ഒന്നുംതന്നെ ചെയ്യില്ല.
ഗുജറാത്തി ഭാഷാ സാഹിത്യത്തിലും പ്രദേശവാസികളും അവിടുത്തെ സിംഹങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇവിടെ സിംഹങ്ങള്‍ ചത്താല്‍ ദഹിപ്പിക്കുകയും അവയുടെ ചാരം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.