AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lok Sabha Election Result 2024: വിതരണം ചെയ്യാന്‍ പോകുന്നത് 201 കിലോ ലഡ്ഡു; വിജയമുറപ്പിച്ച് ബിജെപി

Lok Sabha Election Result 2024 Today: തങ്ങളുടെ ലക്ഷ്യം 201 കിലോ ലഡ്ഡു വിതരണം ചെയ്യുക എന്നതാണ്. അതില്‍ തന്നെ 11 തരം ലഡ്ഡുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഉച്ച മുതല്‍ രാത്രി വരെ ലഡ്ഡു വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

Lok Sabha Election Result 2024: വിതരണം ചെയ്യാന്‍ പോകുന്നത് 201 കിലോ ലഡ്ഡു; വിജയമുറപ്പിച്ച് ബിജെപി
Shiji M K
Shiji M K | Published: 04 Jun 2024 | 10:00 AM

റായ്പൂര്‍: ഛത്തീസ്ഗഡില്‍ വിജയിക്കാനാകും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ബിജെപി. ഫലപ്രഖ്യാപനത്തിന് ശേഷം വിതരണം ചെയ്യാനുള്ള ലഡ്ഡു വരെ തയാറാണെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ഇതിനായി 201 കിലോ ലഡ്ഡുവാണ് ബിജെപി എത്തിച്ചിരിക്കുന്നത്.

തങ്ങളുടെ ലക്ഷ്യം 201 കിലോ ലഡ്ഡു വിതരണം ചെയ്യുക എന്നതാണ്. അതില്‍ തന്നെ 11 തരം ലഡ്ഡുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഉച്ച മുതല്‍ രാത്രി വരെ ലഡ്ഡു വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രിയെ മുന്നില്‍നിര്‍ത്തികൊണ്ടുള്ള തെരഞ്ഞെടുപ്പ് ആയതിനാല്‍ രാജ്യത്ത് ബിജെപി തരംഗമുണ്ട്. 400 സീറ്റിനേക്കാള്‍ മുകളില്‍ സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷയുണ്ടെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ലളിത് ജയ് സിങ് പറഞ്ഞു.

ഏപ്രില്‍ 19,26 മെയ് 7 എന്നീ ദിവസങ്ങളിലായിരുന്നു ഛത്തീസ്ഗഡില്‍ വോട്ടെടുപ്പ് നടന്നിരുന്നത്. ബിജെപിയും കോണ്‍ഗ്രസും കനത്ത പോരാട്ടം നടത്തുന്ന സംസ്ഥാനം കൂടിയാണ് ഛത്തീസ്ഗഡ്. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ അനുസരിച്ചുള്ള വിധി ആയിരിക്കില്ല രാജ്യത്തുണ്ടാവുക എന്ന പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം.