Bhopal Infant Assualt: മന്ത്രവാദം, കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി

Madhya Pradesh Bhopal Infant Assualt Case: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞിന് ചില ശാരീരിക അസ്വസ്ഥത പ്രകടമായിരുന്നു. ഇതേ തുടർന്നാണ് രക്ഷിതാക്കൾ കുഞ്ഞിനെ സമീപത്തുള്ള മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയത്. മന്ത്രവാദത്തിന്റെ ഭാഗമായി കുഞ്ഞിനെ കലകീഴായി തീയ്ക്ക് മുകളിൽ കെട്ടിത്തൂക്കുകയായിരുന്നു.

Bhopal Infant Assualt: മന്ത്രവാദം, കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി

പ്രതീകാത്മക ചിത്രം

Published: 

16 Mar 2025 | 07:13 AM

ഭോപ്പാൽ: മധ്യപ്രദേശിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ (Bhopal Infant Assualt) തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കിയതായി പരാതി. ദുർമന്ത്രവാദത്തിൻ്റെ ഭാ​ഗമായാണ് കുഞ്ഞിനെ ഇത്തരത്തിൽ തീയുടെ മുകളിൽ കെട്ടിത്തൂക്കിയതെന്നാണ് പ്രാഥമിക വിവരം. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. മന്ത്രവാദി നടത്തിയ ‘ഭൂതോച്ചാടന’ ചടങ്ങിലാണ് കുഞ്ഞിന് നേരെ അതിക്രൂരമായ പീഡനം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞിന് ചില ശാരീരിക അസ്വസ്ഥത പ്രകടമായിരുന്നു. ഇതേ തുടർന്നാണ് രക്ഷിതാക്കൾ കുഞ്ഞിനെ സമീപത്തുള്ള മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയത്. മന്ത്രവാദത്തിന്റെ ഭാഗമായി കുഞ്ഞിനെ കലകീഴായി തീയ്ക്ക് മുകളിൽ കെട്ടിത്തൂക്കുകയായിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിന്റെ കാഴ്ച ശക്തി നഷ്ടമായതായും പരാതിയിൽ പറയുന്നു.

കു​ട്ടി​യെ അ​ദൃ​ശ്യ​ശ​ക്തി​ക​ൾ വേ​ട്ട​യാ​ടു​ന്നു​ണ്ടെ​ന്ന് മന്ത്രവാദി പ​റ​ഞ്ഞതായി മാതാപിതാക്കൾ പറഞ്ഞു. ഇതിന് പരിഹാരം കാണണമെങ്കിൽ തീ​യു​ടെ മു​ക​ളി​ൽ ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കണമെന്നായിരുന്നു ഉപദേശം. എന്നാൽ കു​ഞ്ഞ് നി​ല​വി​ളി​ച്ച് ക​ര​യു​മ്പോ​ഴും ര​ക്ഷി​താ​ക്ക​ൾ നോ​ക്കി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. സുഖംപ്രാപിക്കുമെന്ന് കരുതിയാണ് നോക്കിനിന്നതെന്നാണ് പറയുന്നത്. കുഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​വ​രം പുറത്തറിയുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ കണ്ണുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും നിലവിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശിവപുരി ജില്ലാ ആശുപത്രിയിലെ നേത്രരോഗവിദഗ്ദ്ധൻ ഡോ. ഗിരീഷ് ചതുർവേദി പറഞ്ഞു. 72 മണിക്കൂറിനു ശേഷമേ അവന്റെ കാഴ്ചശക്തി തിരിച്ചു കിട്ടുമോ എന്ന കാര്യത്തിൽ ഉറപ്പ് പറയാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ