TVK Stampede: വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

TVK Stampede: കരൂരിൽ നടന്ന ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വിജയ് തയ്യാറായില്ലെന്നും ഉത്തരവിൽ വിമർശനം. ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഒരു പോസ്റ്റ് പോലും വിജയിച്ചിരുന്നില്ല. ഇതെന്ത് നേതാവാണെന്നും ഇതെന്ത് പാർട്ടിയാണെന്നും മദ്രാസ് ഹൈക്കോടതി വിമർശിച്ചിരുന്നു

TVK Stampede: വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Tvk Founder Vijay

Updated On: 

04 Oct 2025 14:56 PM

ചെന്നൈ: കരൂർ ദുരന്തരത്തിന്റെ പശ്ചാത്തലത്തിൽ നടനും ടിവികെ നേതാവുമായ വിജയിയുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാൻ ഒരുങ്ങി തമിഴ്നാട് പോലീസ്. വാഹനം സ്കൂട്ടർ യാത്രകനെ നിർത്താതെ പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്. ടിവികെ അധ്യക്ഷൻ വിജയിയുടെ കാരവാൻ പിടിച്ചെടുക്കണമെന്നും കാരവാന് ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.

കൂടാതെ കരൂരിൽ നടന്ന ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വിജയ് തയ്യാറായില്ലെന്നും ഉത്തരവിൽ വിമർശനം. ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഒരു പോസ്റ്റ് പോലും വിജയിച്ചിരുന്നില്ല. ഇതെന്ത് നേതാവാണെന്നും ഇതെന്ത് പാർട്ടിയാണെന്നും മദ്രാസ് ഹൈക്കോടതി വിമർശിച്ചിരുന്നു. തന്റെ പാർട്ടി പരിപാടിക്ക് വന്ന സ്ത്രീകളും കുട്ടികളും അടക്കം മരിച്ചപ്പോൾ നേതാവ് മുങ്ങി എന്നും മദ്രാസ് ഹൈക്കോടതി കുറ്റപ്പെടുത്തി.

കൂടാതെ ദുരന്ത സ്ഥലത്തുനിന്ന് ലഭ്യമായ എല്ലാ സിസിടിവി ശേഖരിക്കാൻ കരൂർ എസ്ഐയുടെ കൈയിലുള്ള രേഖകൾ എല്ലാം പ്രത്യേക അന്വേഷണസംഘത്തിന് കൈമാറണമെന്നും മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം ദുരന്തത്തിൽ സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹർജികൾ തള്ളിയ കോടതി ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. സംഘത്തിൽ രണ്ടു വനിതാ ഉദ്യോഗസ്ഥരാണ് ഉള്ളത്.

(Summary: Madras High Court had ordered the seizure of actor and TVK leader Vijay’s campaign vehicle. The Tamil Nadu Police is preparing to implement this. The court’s order comes in the wake of the release of footage of the vehicle not stopping for a scooter rider.)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും