പാൽഘറിൽ ഭക്തിസാന്ദ്രമായി BAPS സ്വാമിനാരായൺ മന്ദിർ മൂർത്തി പ്രതിഷ്ഠാ മഹോത്സവം
കേവലം ഒരു ആരാധനാലയം എന്നതിലുപരി, സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനായുള്ള ഒരു കേന്ദ്രമായാണ് ഈ മന്ദിരം നിലകൊള്ളുന്നത്. ചടങ്ങിൽ സംസാരിച്ച സന്യാസിമാർ സമൂഹത്തിൽ സമാധാനവും ഐക്യവും നിലനിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. യുവാക്കൾക്കിടയിൽ അച്ചടക്കം, മയക്കുമരുന്നിനെതിരേയുള്ള ബോധവൽക്കരണം, സാമൂഹിക സേവനം തുടങ്ങിയ മൂല്യങ്ങൾ വളർത്തേണ്ടതുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.
മുംബൈ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ദുർവേസ് ഗ്രാമത്തിൽ ബിഎപിഎസ് (BAPS) സ്വാമിനാരായൺ മന്ദിരത്തിലെ മൂർത്തി പ്രതിഷ്ഠാ മഹോത്സവം അതിഗംഭീരമായി നടന്നു. ആത്മീയമായ ഉണർവും ഭക്തിയും നിറഞ്ഞുനിന്ന ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. കേവലം ഒരു ആരാധനാലയം എന്നതിലുപരി, സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനായുള്ള ഒരു കേന്ദ്രമായാണ് പാൽഘറിൽ ഈ ക്ഷേത്രം നിലകൊള്ളുന്നത്.
രാവിലെ നടന്ന പ്രത്യേക പൂജയ്ക്കും യാഗങ്ങൾക്കും സാക്ഷ്യം വഹിക്കാൻ വലിയൊരു വിശ്വാസക്കൂട്ടം തന്നെ പൽഘറിലേക്കെത്തിയിരുന്നു. ആത്മീയ നേതാക്കളുടെയും സന്യാസിമാരുടെയും സാന്നിധ്യം ചടങ്ങിന് കൂടുതൽ പവിത്രതയേകി. ലോകമെമ്പാടും വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക മേഖലകളിൽ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന ബി.എ.പി.എസ് സംഘടനയുടെ പുതിയ ചുവടുവെപ്പാണ് പാഷഘറിലെ ഈ മന്ദിരം. വരും തലമുറയ്ക്ക് പ്രചോദനമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇവിടെ വിഭാവനം ചെയ്യുന്നതാണ് ബിഎപിഎസ് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ALSO READ : ആഗോള ഐക്യത്തിന് ബിഎപിഎസും യുഎന്നും കൈകോർത്തിട്ട് 30 വർഷം; വിയന്നയിലെ യുഎൻ ഓഫീസിൽ ആഘോഷം
ചടങ്ങിൽ സംസാരിച്ച സന്യാസിമാർ സമൂഹത്തിൽ സമാധാനവും ഐക്യവും നിലനിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. യുവാക്കൾക്കിടയിൽ അച്ചടക്കം, മയക്കുമരുന്നിനെതിരേയുള്ള ബോധവൽക്കരണം, സാമൂഹിക സേവനം തുടങ്ങിയ മൂല്യങ്ങൾ വളർത്തേണ്ടതുണ്ടെന്നും സന്യാസി ശ്രേഷ്ഠർ ഓർമ്മിപ്പിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം ആത്മീയ കേന്ദ്രങ്ങൾ യുവജനങ്ങൾക്ക് ദിശാബോധവും പോസിറ്റീവായ ഊർജ്ജവും നൽകുന്നുവെന്ന് അവർ വ്യക്തമാക്കി.
പരമപൂജ്യ മഹന്ത് സ്വാമി മഹാരാജിന്റെ അനുഗ്രഹത്താലും ഭക്തി പ്രിയ സ്വാമിയുടെയും മറ്റ് സന്യാസിമാരുടെയും നേതൃത്വത്തിലും നിർമ്മിച്ച ഈ മന്ദിരം, മഹാരാഷ്ട്രയുടെ സാംസ്കാരിക പാരമ്പര്യത്തിന് മുതൽക്കൂട്ടാകും. പ്രദേശവാസികളായ ഭക്തരുടെ നിറഞ്ഞ പങ്കാളിത്തം ഈ മഹോത്സവത്തെ അവിസ്മരണീയമാക്കി. ഭാവിയിൽ വിശ്വാസികൾക്ക് ആത്മീയമായ അഭയകേന്ദ്രമായും സേവനത്തിന്റെയും നന്മയുടെയും പാഠശാലയായും ഈ മന്ദിരം നിലകൊള്ളുമെന്ന് ഭാരവാഹികൾ അറിയിച്ചു.