AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Maharashtra Twin Daughters Death: ഭാര്യയുമായി തർക്കം, ഇരട്ട കുട്ടികളെ കാട്ടിൽ കൊണ്ടുപോയി കൊന്നു; പിതാവ് കീഴടങ്ങി

Twin Daughters Death In Maharashtra: കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ചവാൻ നേരെ വാസീം പോലീസ് സ്റ്റേഷനി കീഴടങ്ങുകയുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും പോലീസ് പറയുന്നു.

Maharashtra Twin Daughters Death: ഭാര്യയുമായി തർക്കം, ഇരട്ട കുട്ടികളെ കാട്ടിൽ കൊണ്ടുപോയി കൊന്നു; പിതാവ് കീഴടങ്ങി
രാഹുൽ ചവാൻ, കൊല്ലപ്പെട്ട ഇരട്ടകുട്ടികൾImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 26 Oct 2025 07:27 AM

മുംബൈ: മഹാരാഷ്ട്രയിൽ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് രണ്ട് വയസ്സുള്ള ഇരട്ട പെൺകുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വാസീം ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. 32 വയസ്സുകാരനായ പിതാവ് രാഹുൽ‌ ചവാൻ കുറ്റകൃത്യത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ വന്ന് കീഴടങ്ങുകയായിരുന്നു.

കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് രാഹുൽ ചവാനും ഭാര്യയും തമ്മിൽ വഴക്കുണ്ടാകുന്നത്. വഴക്കിനിടെ ഭാര്യ തൻ്റെ സ്വന്തം വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. തുടർന്ന് ചവാൻ മക്കളുമായി ഒറ്റയ്ക്ക് യാത്ര തുടർന്നു. അതിന് പിന്നാലെ അഞ്ചാർവാഡിയിലെ വനമേഖലയിലേക്ക് ഇരട്ടക്കുട്ടികളായ രണ്ട് പെൺകുട്ടികളെ കൊണ്ടുപോവുകയും അവിടെ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

Also Read: മദ്യം വാങ്ങാൻ സ്കൂൾ യൂണിഫേമിലെത്തിയ പെൺകുട്ടികൾ

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ചവാൻ നേരെ വാസീം പോലീസ് സ്റ്റേഷനി കീഴടങ്ങുകയുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംഭവം അറിഞ്ഞതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും പോലീസ് പറയുന്നു.

കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ചവാൻ മൃതദേഹം തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചതാണോ എന്നും ഉദ്യോ​ഗസ്ഥർ സംശയിക്കുന്നനു. ഫോറൻസിക് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം നടക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.