Bengaluru Daily Express: നേരത്തെ ഇറങ്ങിയിട്ട് കാര്യമില്ല; ബെംഗളൂരു ഡെയ്‌ലി എക്‌സ്പ്രസ് സമയം മാറി
Bengaluru Belgaum Express Train Timings: ട്രെയിന്‍ നമ്പര്‍ 20654 ബെല്‍ഗാം-കെഎസ്ആര്‍ ബെംഗളൂരു ഡെയ്‌ലി എക്‌സ്പ്രസിന്റെ സമയമാണ് പുതുക്കിയത്. 2026 ജനുവരി 1 മുതല്‍ പുതിയ സമയം പ്രാബല്യത്തില്‍ വന്നു. വര്‍ഷം മുഴുവന്‍ ഏകദേശം 100 ശതമാനം തിരക്കോടെ പായുന്ന ട്രെയിന്‍ കൂടിയാണിത്.
ബെംഗളൂരു: ബെംഗളൂരുവിനെയും ബെല്‍ഗാമിനെയും ബന്ധിപ്പിക്കുന്ന ഡെയ്‌ലി എക്‌സ്പ്രസ് ട്രെയിനിന്റെ സമയം മാറി. ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഒന്നായ ഇവിടെ സര്‍വീസ് നടത്തുന്ന ട്രെയിന്‍ സമയത്തില്‍ വരുന്ന മാറ്റം യാത്രക്കാരെ ഗുരുതരമായി ബാധിച്ചേക്കും. ബെംഗളൂരുവിനും ബെല്‍ഗാമിനും ഇടയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് അടുത്തിടെയാണ് സര്‍വീസ് ആരംഭിച്ചത്. ഇതേതുടര്‍ന്നാണ് ഡെയ്‌ലി എക്‌സ്പ്രസ് സമയത്തില്‍ മാറ്റം.
ട്രെയിന്‍ നമ്പര്‍ 20654 ബെല്‍ഗാം-കെഎസ്ആര്‍ ബെംഗളൂരു ഡെയ്‌ലി എക്‌സ്പ്രസിന്റെ സമയമാണ് പുതുക്കിയത്. 2026 ജനുവരി 1 മുതല്‍ പുതിയ സമയം പ്രാബല്യത്തില്‍ വന്നു. വര്‍ഷം മുഴുവന്‍ ഏകദേശം 100 ശതമാനം തിരക്കോടെ പായുന്ന ട്രെയിന്‍ കൂടിയാണിത്. വ്യാപാരികള്‍, ജോലിക്കാര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ഈ ട്രെയിനിനെ ആശ്രയിക്കുന്നു.
ബെല്‍ഗാമില്‍ നിന്ന് പുറപ്പെടുന്ന സമയമാണ് മാറിയത്. എന്നാല്‍ ബെംഗളൂരുവില്‍ എത്തിച്ചേരുന്നതില്‍ കാര്യമായ മാറ്റമില്ല. എല്ലാ ദിവസവും രാത്രി 9.15ന് ബെല്‍ഗാമില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.50ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ എത്തിച്ചേരുന്ന വിധത്തിലായിരുന്നു പഴയ സര്‍വീസ്.




Also Read: Bengaluru New Year 2026: മലയാളികളെ ബെംഗളൂരുവില്‍ ഇവര്‍ സ്‌ട്രോങാണ്; നിങ്ങള്‍ അറിയേണ്ടതെല്ലാം
പുതുക്കിയ സമയം
ബെല്‍ഗാമില്‍ നിന്ന് രാത്രി 10 മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. പിറ്റേദിവസം രാവിലെ 7.30ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ എത്തിച്ചേരും. പുതുക്കിയ സമയം എല്ലാ പ്രവൃത്തി ദിനങ്ങളിലും ബാധകമായിരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ധാര്‍വാഡ്, എസ്എസ്എസ് ഹുബ്ലി, ദാവന്‍ഗെരെ, അര്‍സികെരെ, തുംകൂര്‍, യശ്വന്ത്പൂര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ ഈ ട്രെയിനിന് സ്റ്റോപ്പുകളുണ്ട്.