AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Surat NIT: സൂറത്ത് എൻഐടിയിൽ മലയാളി വിദ്യാർത്ഥി ജീവനൊടുക്കി; മരിച്ചത് തൃശൂർ സ്വദേശി, പ്രതിഷേധവുമായി വിദ്യാർത്ഥികൾ

NIT Student Death: കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിൽ വാർഡൻ അലംഭാവം കാണിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തി.  മതിയായ ചികിത്സ ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി

Surat NIT: സൂറത്ത് എൻഐടിയിൽ മലയാളി വിദ്യാർത്ഥി ജീവനൊടുക്കി; മരിച്ചത് തൃശൂർ സ്വദേശി, പ്രതിഷേധവുമായി വിദ്യാർത്ഥികൾ
പ്രതീകാത്മക ചിത്രം Image Credit source: getty Images
Nithya Vinu
Nithya Vinu | Published: 02 Dec 2025 | 06:30 AM

​ഗുജറാത്ത്: സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. മൂന്നാം വർഷ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയാണ്. അദ്വൈതിൻ്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വൈകിയെന്നാരോപിച്ചാണ് പ്രതിഷേധം.

ഞായറാഴ്ചയാണ് സംഭവം. ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു. ​ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. അദ്വൈതിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിൽ വാർഡൻ അലംഭാവം കാണിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തി.  മതിയായ ചികിത്സ ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. അതേസമയം വിദ്യാർത്ഥിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് എൻഐടി അധികൃതരുടെ വാദം.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)

 

ALSO READ: ദുബായ് – ഹൈദരാബാദ് വിമാനത്തിൽ ലൈംഗികാതിക്രമം; മലയാളി ടെക്കി അറസ്റ്റിൽ, കൈവശം അശ്ലീല കുറിപ്പും

ഭാര്യയെ കൊന്നു,മൃതദേഹത്തിനൊപ്പം സെൽഫി, വാട്സാപ്പിൽ സ്റ്റാറ്റസ്

 

ഭാര്യയെ കൊന്ന ശേഷം മൃതദേഹത്തിനൊപ്പമുള്ള സെൽഫി എടുത്ത് വാട്സാപ്പിൽ സ്റ്റാറ്റസാക്കി ഭർത്താവ്. തിരുനെൽവേലി സ്വദേശി ശ്രീപ്രിയ ആണ് കൊല്ലപ്പെട്ടത്.  ഭർത്താവ് ബാലമുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഭാര്യ മറ്റൊരു പുരുഷനുമായി ബന്ധത്തിലാണെന്ന് സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ശ്രീപ്രിയയുടെ ഹോസ്റ്റലിൽ എത്തിയ ബാലമുരുകൻ ഇവരുമായി തർക്കത്തിൽ ആവുകയായിരുന്നു. പിന്നാലെ വസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന അരിവാൾ എടുത്ത് ശ്രീപ്രിയയെ വെട്ടിക്കൊലപ്പെടുത്തി. തുടർന്ന് യുവതിയുടെ ശരീരത്തോടൊപ്പം ഒരു സെൽഫിയെടുത്ത് വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയതായി പോലീസ് പറഞ്ഞു.