AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Marital Fraud Complaint: കഷണ്ടി മറച്ച് വച്ച് വിവാഹം, സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി പീഡനം; ഭർത്താവിനെതിരെ യുവതിയുടെ പരാതി

Man Blackmails Wife: ചെറിയരീതിയിലുള്ള മുടികൊഴിച്ചിൽ മാത്രമാണ് ഉള്ളതെന്നാണ് യുവതിയെ ഇയാൾ പറഞ്ഞ് ധരിപ്പിച്ചത്. എന്നാൽ വിവാഹ ശേഷം ഭർതൃവീട്ടിൽ എത്തിയപ്പോഴാണ് ഭർത്താവിന് കഷണ്ടിയുള്ളതായി യുവതിക്ക് മനസ്സിലായത്.

Marital Fraud Complaint: കഷണ്ടി മറച്ച് വച്ച് വിവാഹം, സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി പീഡനം; ഭർത്താവിനെതിരെ യുവതിയുടെ പരാതി
Marital Fraud ComplaintImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 07 Jan 2026 | 07:08 AM

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ വിവാഹ തട്ടിപ്പ്. കഷണ്ടി മറച്ചുവച്ച് വിഗ്ഗ് ധരിച്ചുകൊണ്ട് വിവാഹം നടത്തിയെന്നും സ്വകാര്യ ചിത്രങ്ങൾ പകർത്തി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തതായി ഭർത്താവിനെതിരെ യുവതിയുടെ പരാതി. ഗ്രേറ്റർ നോയിഡ സ്വദേശിയായ യുവാവിനെതിരെയാണ് ഭാര്യ പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവടക്കം അഞ്ചുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

വിവാഹ സമയത്ത് പരാതിയിൽ പറയുന്ന യുവതിയുടെ ഭർത്താവ് വിഗ്ഗ് ധരിച്ചാണ് എത്തിയത്. ചെറിയരീതിയിലുള്ള മുടികൊഴിച്ചിൽ മാത്രമാണ് ഉള്ളതെന്നാണ് യുവതിയെ ഇയാൾ പറഞ്ഞ് ധരിപ്പിച്ചത്. എന്നാൽ വിവാഹ ശേഷം ഭർതൃവീട്ടിൽ എത്തിയപ്പോഴാണ് ഭർത്താവിന് കഷണ്ടിയുള്ളതായി യുവതിക്ക് മനസ്സിലായത്. തന്നെ എന്തിനാണ് വഞ്ചിച്ചെന്ന് ആരോപിച്ചുകൊണ്ട് യുവതി ഭർത്താവിനെ ചോദ്യം ചെയ്തു.

ALSO READ: വിവാഹാഭ്യര്‍ഥന നിരസിച്ചു; ബാല്യകാല കൂട്ടുകാരിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

ഇതോടെ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും സ്വഭാവത്തിൽ മാറ്റമുണ്ടായെന്നും യുവതി പറഞ്ഞു. പിന്നീട് തന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും, പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. ഭർതൃമാതാപിതാക്കളും വീട്ടുകാരും മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചു. 15 ലക്ഷം വില വരുന്ന സ്വർണ്ണാഭരണങ്ങൾ അവർ കൈക്കലാക്കിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയിൽ അന്വേഷണം പുരോ​ഗമിച്ചുവരികയാണെന്നും, യുവാവിൻ്റെ മൊബൈൽ ഫോണുകൾ, അതിലെ ഫോട്ടോഗ്രാഫുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചുവരികയാണെന്നും ബിസ്രാഖ് സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് കുമാർ പറഞ്ഞു.