AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Karnataka Yellapur Murder: വിവാഹാഭ്യര്‍ഥന നിരസിച്ചു; ബാല്യകാല കൂട്ടുകാരിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

Karnataka Yellapur Murder: 10 വർഷങ്ങൾക്ക് മുമ്പ് ഭർത്താവുമായി വിവാഹമോചനം നേടിയ രഞ്ജിതയുമായി റഫീക്ക് പ്രണയത്തിലായിരുന്നു...

Karnataka Yellapur Murder: വിവാഹാഭ്യര്‍ഥന നിരസിച്ചു; ബാല്യകാല കൂട്ടുകാരിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി
Karnataka MurderImage Credit source: Tv9 Network
Ashli C
Ashli C | Published: 06 Jan 2026 | 07:54 AM

കർണാടക: കർണാടകയിലെ ഉത്തരകന്നട യെല്ലാ പുരയിൽ വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ബാല്യകാല കൂട്ടുകാരിയെ നടുറോഡിൽ കുത്തിക്കൊന്ന് യുവാവ്. രഞ്ജിത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം കാട്ടിലേക്ക് ഓടിപ്പോയ റഫീഖ് എന്ന യുവാവിനെ കഴിഞ്ഞദിവസമാണ് തൂങ്ങിമരിച്ച നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയത്. കൃത്യം നടത്തി രക്ഷപ്പെട്ട പ്രതിയെ ഡോഗ് സ്ക്വാഡ് ഇന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം പുറത്തുവന്നത്.

പത്ത് വർഷങ്ങൾക്ക് മുമ്പ് ഭർത്താവുമായി വിവാഹമോചനം നേടിയ രഞ്ജിതയുമായി റഫീക്ക് പ്രണയത്തിലായിരുന്നു. രണ്ട് കുടുംബങ്ങളും തമ്മിൽ നല്ല ബന്ധമായിരുന്നു. കുട്ടിക്കാലം തൊട്ടേ ഇരുവർക്കും പരസ്പരം അറിയാം. റഫീഖ് പലപ്പോഴും രഞ്ജിതയുടെ വീട്ടിൽ അത്താഴത്തിന് വരുമായിരുന്നു. ഒരു കുട്ടി കൂടിയുള്ള രഞ്ജിത യെല്ലാപൂരിൽ മാതാപിതാക്കളുടെയും സഹോദരന്റെയും കൂടെയാണ് താമസിച്ചിരുന്നത്.

ഉപജീവനത്തിനായി രഞ്ജിത ഒരു സർക്കാർ സ്കൂളിൽ താൽക്കാലിക പാചകക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു. അതിനിടയിൽ, റഫീഖ് അടുത്തിടെ രഞ്ജിതയെ വിവാഹം കഴിക്കണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ രഞ്ജിത ഇതിനെ എതിർത്തു. നമ്മുടെ ബന്ധം ഇങ്ങനെയായിരിക്കട്ടെ, പക്ഷേ വിവാഹം ചെയ്യാൻ സാധ്യമല്ലെന്ന് അവൾ പറഞ്ഞതായാണ് സൂചന.

ഇതിൽ പ്രകോപിതനായ റഫീഖ് പതിവുപോലെ രഞ്ജിത സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തി വീണ്ടും വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ രഞ്ജിത വീണ്ടും വിസമ്മതിച്ചതോടെ പ്രകോപിതനായ ഇയാൾ കത്തികൊണ്ട് കുത്തി അവിടെ നിന്നും വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി റഫീക്കും മരിച്ച രഞ്ജിതയുടെ സഹോദരനും സുഹൃത്തുക്കളായിരുന്നു, സംഭവത്തിന്റെ തലേദിവസം രാത്രി ഇരുവരും ഒന്നിച്ച് പാർട്ടി പോലും നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വെളിപ്പെട്ടു.

അതേസമയം ഒരു ഹിന്ദു പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകത്തെ അപലപിച്ച് യെല്ലാപൂരിൽ വിഎച്ച്പി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. കടകൾ അടച്ചിട്ട് ബന്ദിനോട് പ്രതികരിക്കണമെന്ന് ജനങ്ങളോട് അവർ അഭ്യർത്ഥിച്ചിരുന്നു. പട്ടണത്തിലെ ബസവേശ്വര സർക്കിളിൽ പ്രതിഷേധത്തിനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. കൂടാതെ, പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ രഞ്ജിതയുടെ അന്ത്യകർമങ്ങൾ നടത്തരുതെന്ന് ഹിന്ദു സംഘടനകൾ നിർബന്ധം പിടിച്ചു. എന്നാൽ, അതിനിടയിലാണ് റഫീഖ് ആത്മഹത്യ ചെയ്ത വാർത്ത പുറത്തുവന്നത്.