മോദിയുടെ കൈയെഴുത്തിൽ ‘വന്ദേമാതരം’ ബഹിരാകാശത്ത്; സ്കൈറൂട്ട് വിക്രം 1 വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
PM Narendra Modi congratulates Mission Aagaman team: സ്കൈറൂട്ട് വിക്രം-1 വിജയകരമായി വിക്ഷേപിച്ച മിഷൻ ആഗമൻ ദൗത്യ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി. ശ്രീഹരിക്കോട്ടയിലുള്ള ഇസ്രോയുടെ (ISRO) സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ഇന്ന് 12:05:30 ന് ആയിരുന്നു വിക്ഷേപണം. തുടർന്ന് എല്ലാ സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കിയതോടെ 16-ാം മിനിറ്റിൽ വിക്ഷേപണം വിജയകരമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു.
ശ്രീഹരിക്കോട്ട: രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് സ്കൈറൂട്ട് വിക്രം-1 വിജയകരമായി വിക്ഷേപിച്ച മിഷൻ ആഗമൻ ദൗത്യ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി. ശ്രീഹരിക്കോട്ടയിലുള്ള ഇസ്രോയുടെ (ISRO) സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ഇന്ന് 12:05:30 ന് ആയിരുന്നു വിക്ഷേപണം. തുടർന്ന് എല്ലാ സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കിയതോടെ 16-ാം മിനിറ്റിൽ വിക്ഷേപണം വിജയകരമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇതിന് പിന്നാലെ ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിളിയെത്തുകയായിരുന്നു.
ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ “ചരിത്രപരമായ ഒരു പുതിയ നാഴികക്കല്ല്’ എന്നാണ് പ്രധാനമന്ത്രി മോദി ഈ വിജയത്തെ വിശേഷിപ്പിച്ചത്. ബഹിരാകാശത്തേക്ക് കുതിക്കുന്ന വിക്രം-1 റോക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം കൈപ്പടയിൽ എഴുതിയ ‘വന്ദേമാതരം’ എന്ന സന്ദേശമടങ്ങിയ പോസ്റ്റ്കാർഡും ഉണ്ടായിരുന്നു. ഇത് വിജയകരമായി ബഹിരാകാശത്ത് എത്തിയെന്ന് മിഷൻ ആഗമൻ സംഘം മോദിയെ അറിയിച്ചു.
Also Read: ഇന്ത്യയുടെ ‘സ്വകാര്യ’ അഭിമാനം’! സ്കൈറൂട്ട് വിക്രം 1 വിക്ഷേപണം വിജയം
“നിങ്ങൾ ഇതിലും ഉയരത്തിൽ പറക്കൂ, ഞാൻ നിങ്ങളോടൊപ്പമുണ്ട്” എന്ന് പ്രധാനമന്ത്രി സ്കൈറൂട്ട് ടീമിന് പിന്തുണ നൽകി. താൻ ലോഞ്ച് കണ്ടതായും ആത്മനിർഭർ ഭാരത്’ എന്ന തന്റെ കാഴ്ചപ്പാടിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഈ വിജയമെന്നും ബഹിരാകാശ മേഖലയിൽ സ്വയംപര്യാപ്തത നേടാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് യുവാക്കൾ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിച്ചുകൊണ്ടുള്ള 2020-ലെ കേന്ദ്ര സർക്കാർ പരിഷ്കരണങ്ങൾക്ക് ശേഷമുള്ള വലിയൊരു മുന്നേറ്റമായാണ് സ്കൈറൂട്ടിന്റെ വിക്രം 1 വിക്ഷേപണ വിജയം കണക്കാക്കപ്പെടുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ്-ടെക് സ്റ്റാർട്ടപ്പായ ‘സ്കൈറൂട്ട് എയറോസ്പേസ്’ ആണ് രാജ്യത്തെ ഈ ആദ്യ സ്വകാര്യ റോക്കറ്റിന് പിന്നിൽ പ്രവർത്തിച്ചത്.
VIDEO | Sri Harikota, Andhra Pradesh: Prime Minister Narendra Modi (@narendramodi) congratulates Skyroot Aerospace over a telephone call after India’s first privately developed orbital rocket, Vikram-1, successfully reaches orbit, completing its final burn and injecting payloads… pic.twitter.com/lctCsAwMtu
— Press Trust of India (@PTI_News) July 18, 2026
“ഈ ദൗത്യം ഒരു തുടക്കം മാത്രമാണ്… നമ്മൾ അത് മുന്നോട്ട് കൊണ്ടുപോകണം”, കൂടുതൽ നേട്ടങ്ങളിലേക്ക് വളരണമെന്നും മോദി സ്കൈറൂട്ട് ടീമംഗങ്ങളോട് പറഞ്ഞു. ടീമംഗങ്ങളെ നേരിട്ടുകാണാനുള്ള ആഗ്രഹവും അദ്ദേഹം നടത്തി. “വളരെ വേഗം കാണാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു,” എന്ന് ടീമംഗങ്ങളെ അദ്ദേഹം കോളിലൂടെ അറിയിക്കുകയായിരുന്നു.
വിക്ഷേപണം വിജയമായത് ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ വളരുന്ന സ്വാശ്രയത്വം പ്രകടമാക്കിയതായി മോദി അഭിപ്രായപ്പെട്ടു. “ബഹിരാകാശ ലോകത്ത് നമുക്ക് ആത്മനിർഭരരാകാൻ കഴിയുമെന്ന് നിങ്ങൾ ലോകത്തിന് കാണിച്ചുകൊടുത്തു,” എന്ന് അദ്ദേഹം ദൗത്യ സംഘാങ്ങളെ പ്രശംസിച്ചു. ഈ വിജയസംഘത്തിൽ കൂടുതലും യുവാക്കളായിരുന്നു എന്നത് തന്നെ കൂടുതൽ സന്തോഷപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
English Summary
Prime Minister Narendra Modi congratulated the Mission Aagaman team on the successful launch of Skyroot Vikram-1. The launch took place at 12:05:30 today from the first launch pad of ISRO’s Satish Dhawan Space Centre in Sriharikota. The launch was declared successful at the 16th minute after all the stages were successfully completed. Modi then called to congratulate the team.