AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

കുട്ടികള്‍ക്ക് പരീക്ഷയായതുകൊണ്ട് പാട്ടിന്‍റെ ശബ്ദം കുറക്കാൻ പറഞ്ഞു; അയല്‍വാസിയെ വീടുകേറി അക്രമിച്ചു; 64 കാരന് ദാരുണാന്ത്യം

Madhya Pradesh Man Kills Neighbour: ഹോളി ആഘോഷത്തിന്റെ ഭാ​ഗമായി ഉച്ചത്തിൽ പാട്ട് വച്ചിരുന്നു. ഇത് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് അയൽവാസി എത്തിയത്. തുടർന്ന് ഇതിൽ പ്രകോപിതരായവർ അക്രമിക്കുകയായിരുന്നു.

കുട്ടികള്‍ക്ക് പരീക്ഷയായതുകൊണ്ട് പാട്ടിന്‍റെ ശബ്ദം കുറക്കാൻ പറഞ്ഞു; അയല്‍വാസിയെ വീടുകേറി അക്രമിച്ചു; 64 കാരന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം (Image Courtesy - Pexels)
Sarika KP
Sarika KP | Published: 16 Mar 2025 | 06:23 AM

ഭോപ്പാൽ: കുട്ടികൾക്ക് പരീക്ഷയായതുകൊണ്ട് പാട്ടിന്‍റെ ശബ്ദം കുറക്കാൻ പറഞ്ഞതിനെ തുടർന്ന് 64 കാരനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൈഹാര്‍ ജില്ലയിലാണ് സംഭവം. ഹോളി ആഘോഷത്തിന്റെ ഭാ​ഗമായി ഉച്ചത്തിൽ പാട്ട് വച്ചിരുന്നു. ഇത് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് അയൽവാസി എത്തിയത്. തുടർന്ന് ഇതിൽ പ്രകോപിതരായവർ അക്രമിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മൻകിസർ ഗ്രാമത്തിൽ ഹോളിയോടനുബന്ധിച്ച് ഉച്ചത്തില്‍ പാട്ടുവെച്ചത്. കുട്ടികൾക്ക് പരീക്ഷയായതിനാൽ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടായിരുന്നു ശങ്കർ എന്നയാൾ ദീപുവിനോട് ആവശ്യപ്പെട്ടു. ഇതോടെ ദീപുവും അയാളുടെ അഞ്ച് ബന്ധുക്കളും ചേര്‍ന്ന് ശങ്കറിന്‍റെ വീട്ടിലെത്തി അതിക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ശങ്കറിന്‍റെ പിതാവ് മുന്ന കെവാട്ടിന് ​ഗുരുതര പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീപുവിനും സംഘത്തിനുമെതിരെ കൊലപാതക കുറ്റം ചാര്‍ത്തി കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Also Read:ഹോളി ആഘോഷത്തിനിടെ തര്‍ക്കം; വെടിവെപ്പില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു

അതേസമയം കഴിഞ്ഞ ദിവസം ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ഹരിയാനയിലെ ബിജെപി നേതാവ് സുരേന്ദ്ര ജവഹര്‍ ആണ് കൊല്ലപ്പെട്ടത്. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാൽ ഇതിവരെ പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. സുരേന്ദ്ര ജവഹറും പ്രതിയും തമ്മിൽ ഭൂമിയുമായി ബന്ധപ്പെട്ട് വാക്ക് തർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടായിരുന്നു കുടുംബത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊപ്പം ഹോളി ആഘോഷിക്കുകയായിരുന്ന സുരേന്ദ്രയെ കൊലപ്പെടുത്തിയത്.