AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral news : ലഡാക്കിലേക്ക് സോളോ ട്രിപ് … ഓക്സിജൻ കുറവ് ചതിച്ചു, അത് അയാളുടെ അന്ത്യയാത്രയായി

Solo bike ride to Ladakh dies: ലഡാക്കിൽ ഓക്സിജൻ പൊതുവെ കുറവാണ്. അതിനാൽ തന്നെ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പലവിധ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്.

Viral news : ലഡാക്കിലേക്ക് സോളോ ട്രിപ് … ഓക്സിജൻ കുറവ് ചതിച്ചു, അത് അയാളുടെ അന്ത്യയാത്രയായി
Aswathy Balachandran
Aswathy Balachandran | Updated On: 03 Sep 2024 | 03:51 PM

നോയിഡ: ലഡാക്കിലേക്ക് ഒരു ബൈക്ക് ട്രിപ് എല്ലാ യുവാക്കളുടേയും സ്വപ്നമാണ്. എന്നാൽ അങ്ങനെ യാത്ര പോയ ഒരു യുവാവ് പ്രാണവായു കിട്ടാതെ മരിച്ച വാർത്തയാണ് ഇന്ന് വൈറലായിരിക്കുന്നത്. ലഡാക്കിലേക്ക് സോളോ ബൈക്ക് റൈഡ് പോയ യുവാവാണ് മരിച്ചത്.

നോയിഡ സ്വദേശിയായ ചിന്മയ് ശർമയാണ് മരിച്ചത് എന്നാണ് വിവരം. നോയിഡയിൽ സ്വാകാര്യ ഏജൻസിയിൽ ഡിജിറ്റൽ മാർക്കറ്റിം​ഗ് മേഖലയിൽ ജോലി ചെയ്യുയായിരുന്ന ഇയാൾ ഉത്തർപ്രദേശിലെ മുസാഫർന​ഗർ സ്വദേശിയാണ്. ബൈക്ക് യാത്രകൾ ഹരമായ ചിന്മയ് ശർമ ഓഗസ്റ്റ് 21നാണ് കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ പർവത പ്രദേശങ്ങളിലേക്ക് ഒറ്റയ്ക്ക് ബൈക്കിൽ യാത്ര ആരംഭിച്ചത്.

പിന്നീട് തലവേദന അനുഭവപ്പെടുന്നുവെന്ന് ചിന്മയ് തിങ്കളാഴ്ച അച്ഛനോട് പറഞ്ഞിരുന്നു എന്ന് കുടുംബാം​ഗങ്ങൾ വ്യക്തമാക്കുന്നു. അന്നേ ദിവസം വൈകുന്നേരത്തോടെ തനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുവെന്നും അയാൾ തന്റെ അച്ഛനോട് പറഞ്ഞു.

ALSO READ – സ്വന്തമായി എന്തുണ്ട്? ഒരു ഇന്ത്യക്കാരന് സ്വന്തമായി തീവണ്ടിയുണ്ട്, ആരാണയാള്

ഇതോടെ അപകടം തിരിച്ചറിഞ്ഞ അച്ഛൻ മകനെ ഉടനെ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ലേയിൽ യുവാവ് താമസിച്ചിരുന്ന ​ഹോട്ടലിലേക്ക് വിളിച്ചു. അവർ ഉടൻതന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. ചിന്മയുടെ മൃതദേഹം മുസാഫർന​ഗറിലെത്തിച്ച ശേഷം സംസ്കരിച്ചു.

അക്യൂട്ട് മൗണ്ടൻ സിക്ക്‌നെസ്

ലഡാക്കിൽ ഓക്സിജൻ പൊതുവെ കുറവാണ്. അതിനാൽ തന്നെ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പലവിധ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ഓക്സിജൻ കുറവുമായി പൊരുത്തപ്പെടാൻ സമയം ആവശ്യമായതിനാലാണ് വിനോദ സഞ്ചരികൾ പ്രദേശത്ത് എത്തി കുറഞ്ഞത് രണ്ട് ദിവസമെങ്കിലും യാത്രകൾ ഒഴിവാക്കി വിശ്രമിക്കണമെന്ന് നിർദേശിക്കുന്നത്.

ഉയർന്ന പ്രദേശങ്ങളിൽ ഇത്തരത്തിൽ സംഭവിക്കുന്നത് പതിവാണ്. മനുഷ്യ ശരീരം കുറഞ്ഞ ഓക്സിജൻ ലെവലുമായി പൊരുത്തപ്പെടുന്ന സമയങ്ങളിൽ അനുഭവിക്കുന്ന ശാരീരിക അസ്വസ്ഥകളെയാണ് അക്യൂട്ട് മൗണ്ടൻ സിക്ക്‌നെസ് (എഎംഎസ്) അഥവാ ആൾട്ടിറ്റ്യൂഡ് സിക്‌നസ് എന്നു വിളിക്കുന്നത്. ക്ഷീണം, തലകറക്കം, ഉറങ്ങാനുള്ള ബുദ്ധിമുട്ട്, തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.