Manali Zip Line Accident: സിപ്-ലൈൻ പൊട്ടി; 30 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീണ 10 വയസുകാരിക്ക് പരിക്ക്
10 Year Old Girl Injured in Manali Zip Line Accident: അച്ഛനും അമ്മയ്ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് തൃഷ മണാലിയിൽ എത്തിയത്. അങ്ങനെയാണ് ഇവിടുത്തെ പ്രധാന ആകർഷണമായ രണ്ടു മലകൾക്ക് നടുവിലൂടെ ഒഴുകുന്ന പുഴയ്ക്ക് കുറുകെയായി വലിച്ചിട്ടുള്ള സിപ് ലൈനിൽ കയറുന്നത്.

വീഡിയോയിൽ നിന്നും
മണാലി: ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രമായ മണാലിയിൽ സിപ് ലൈൻ ബെൽറ്റ് പൊട്ടി താഴേക്ക് വീണ് പത്തുവയസുകാരിക്ക് പരിക്ക്. നാഗ്‌പുർ സ്വദേശിനിയായ തൃഷ ബിജ്വെക്കാണ് 30 അടി ഉയരത്തിൽ നിന്നുവീണ് പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് (ജൂൺ 8) സംഭവം നടന്നതെങ്കിലും അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് ഇപ്പോൾ പുറംലോകം അറിഞ്ഞത്.
അച്ഛനും അമ്മയ്ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് തൃഷ മണാലിയിൽ എത്തിയത്. അങ്ങനെയാണ് ഇവിടുത്തെ പ്രധാന ആകർഷണമായ രണ്ടു മലകൾക്ക് നടുവിലൂടെ ഒഴുകുന്ന പുഴയ്ക്ക് കുറുകെയായി വലിച്ചിട്ടുള്ള സിപ് ലൈനിൽ കയറുന്നത്. മലകൾ തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള കമ്പിയിൽ കോർത്തിട്ടുള്ള ബെൽറ്റിലാണ് സഞ്ചാരികളെ ബന്ധിപ്പിക്കുന്നത്. ഈ ബെൽറ്റ് പൊട്ടിയാണ് 30 അടി ഉയരത്തിൽ നിന്ന് തൃഷ താഴേക്ക് വീണത്. സംഭവസ്ഥലത്ത് മറ്റ് സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് തൃഷയുടെ കുടുംബം ആരോപിക്കുന്നു. സംഭവശേഷം തങ്ങേ സഹായിയ്ക്കാൻ സിപ് ലൈൻ പ്രവത്തകർ തയ്യാറായില്ലെന്നും കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.
വീഴ്ചയിൽ തൃഷയുടെ കാലുകൾക്ക് ഒടിവുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. ആദ്യം മണാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് പ്രാഥമിക ചികിത്സയ്ക്കായി ഛണ്ഡീഗഡിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.
അപകടത്തിന്റെ വീഡിയോ:
This is why adventure sports aren’t safe in India. In Manali, a young girl fell from a zipline—nearly 30 feet—and is now seriously injured. Anyone without proper experience starts these activities, and there’s no one to check. Action is only taken after a fatal accident happens. pic.twitter.com/Xy5LNYRDwe
— Nikhil saini (@iNikhilsaini) June 15, 2025
അപകടത്തിന്റെ ഉത്തരവാദിത്തം സിപ് ലൈനുമായി ബന്ധപ്പെട്ടവർ ഏറ്റെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഇവിടെ ഒരുക്കണമെന്നും അവർ ആവശ്യപ്പെടുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചത് തൃഷയുടെ മാതാപിതാക്കൾ തന്നെയാണ്. സംഭവത്തിൽ മണാലി ടൂറിസം വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.