Sonia Gandhi: സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നിരീക്ഷണത്തിൽ
Sonia Gandhi Admitted To Hospital: ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് സോണിയ ഗാന്ധി. നേരത്തെ ജൂൺ ഏഴാം തീയതി സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിലും സോണിയ ഗാന്ധിയെ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ (Sonia Gandhi) വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലാണ് നിലവിൽ സോണിയ ഗാന്ധി ചികിത്സയിൽ കഴിയുന്നത്. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് സോണിയ ഗാന്ധി. നേരത്തെ ജൂൺ ഏഴാം തീയതി സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിലും സോണിയ ഗാന്ധിയെ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ സാമ്പിൾ ഒത്തുനോക്കിയുള്ള പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അദ്ദേഹത്തിൻ്റെ മൃതദേഹം ചാർട്ടേഡ് വിമാനത്തിൽ അഹമ്മദാബാദിൽ നിന്ന് രാജ്കോട്ടിലെത്തിക്കും. രൂപാണിയുടെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പുറത്തുവന്നിട്ടില്ല.
മെയ് 19ന് ലണ്ടനിലേക്ക് പോകാനായിരുന്നു രൂപാണി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് റദ്ധാക്കി ജൂൺ 5ന് ഷെഡ്യൂൾ ചെയ്യുകയായിരുന്നു. പിന്നീട് അതും റദ്ദാക്കിയാണ് ഒടുവിൽ ജൂൺ 12ന് എയർ ഇന്ത്യയുടെ AI171 വിമാനം ബുക്ക് ചെയ്തത്. കുടുംബത്തെ സന്ദർശിക്കാനാണ് അദ്ദേഹം ലണ്ടനിലേക്ക് പുറപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.