Karnataka SBI Bank Robbery: കർണാടകയിൽ എസ്ബിഐ ശാഖയിൽ വൻ കൊള്ള; സൈനിക യൂണിഫോമിലെത്തി 8 കോടിയും 50 പവനും കവർന്നു
Masked Gang Loots Chadchan SBI Branch in Vijayapura: കവർച്ചാ സംഘത്തിൽ ഒമ്പതോളം പേർ ഉണ്ടായിരുന്നു എന്നാണ് ജീവനക്കാർക്ക് നൽകുന്ന വിവരം. മുഖം മറച്ചെത്തിയെ ഇവരുടെ കൈയ്യിൽ തോക്കും മറ്റ് പല മാരകായുധങ്ങളും ഉണ്ടായിരുന്നു.

കവര്‍ച്ച നടന്ന ബാങ്ക്
ബെംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖയിൽ വൻ ബാങ്ക് കൊള്ള. ചൊവ്വാഴ്‌ച രാത്രി 7.30ഓടെ ആയിരുന്നു സംഭവം നടന്നത്. എട്ട് കോടി രൂപയും 50 പവൻ സ്വർണവുമാണ് ബാങ്കിൽ നിന്ന് കൊള്ളയടിക്കപ്പെട്ടത്. ബാങ്ക് അടയ്ക്കാനിരിക്കെ സൈനിക യൂണിഫോമിലെത്തിയ ഒരു സംഘം ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷം കവർച്ച നടത്തുകയായിരുന്നു.
കവർച്ചാ സംഘത്തിൽ ഒമ്പതോളം പേർ ഉണ്ടായിരുന്നു എന്നാണ് ജീവനക്കാർക്ക് നൽകുന്ന വിവരം. മുഖം മറച്ചെത്തിയെ ഇവരുടെ കൈയ്യിൽ തോക്കും മറ്റ് പല മാരകായുധങ്ങളും ഉണ്ടായിരുന്നു എന്നും ജീവനക്കാർ പറയുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണ് കവർച്ച നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ALSO READ: 600 കിലോമീറ്റർ യാത്ര ചെയ്ത് ഫേസ്ബുക്ക് കമിതാവിനെ കാണാനെത്തി; 37 കാരിയെ കൊലപ്പെടുത്തി കാമുകൻ
കവർച്ച നടത്തിയ ശേഷം പണവും സ്വർണവുമായി സംഘം മഹാരാഷ്ട്ര ഭാഗത്തേക്കാണ് രക്ഷപ്പെട്ടത്. രക്ഷപ്പെടാനായി ഇവർ ഉപയോഗിച്ച കാർ പോലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. സോലാപൂരിൽ വെച്ചാണ് കാർ കണ്ടെത്തിയത്. ഒപ്പം കവർച്ച നടത്തിയ സ്വർണത്തിൻ്റെ ഒരു ഭാഗവും കണ്ടെടുത്തിട്ടുണ്ട്. ഇത് ഉപേക്ഷിച്ചാണ് മോഷണ സംഘം അവിടെ നിന്നും രക്ഷപ്പെട്ടത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ വഴിമധ്യേ ആടുകളെ പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാർ ഉപേക്ഷിച്ച് ഇവർ രക്ഷപെട്ടത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.