Building Collapsed: മീററ്റിൽ ബഹുനിലക്കെട്ടിടം തകർന്നുവീണ് 10 പേർ മരിച്ചു; അഞ്ചുപേർക്ക് ഗുരുതര പരിക്ക്

Meerut Building Collapsed: എൻഡിആർഎഫ്, എസ്ഡിആർഎഫ്, അഗ്നിശമന സേന, പോലീസ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. നിലവിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. പ്രദേശത്തെ മറ്റു കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയരുന്നുണ്ട്. അപകടകാരണം സംബന്ധിച്ച അന്വേഷണം നടന്നുവരുന്നു.

Building Collapsed: മീററ്റിൽ ബഹുനിലക്കെട്ടിടം തകർന്നുവീണ് 10 പേർ മരിച്ചു; അഞ്ചുപേർക്ക് ഗുരുതര പരിക്ക്

തകർന്ന് വീണ കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടക്കുന്നു. (​Image Credits: TV9 Bharatvarsh)

Published: 

15 Sep 2024 | 11:37 AM

മീററ്റ്: ഉത്തർപ്രദേശിൽ ബഹുനിലക്കെട്ടിടം തകർന്നുവീണ് പത്തുപേർക്ക് (Meerut Building Collapsed) ദാരുണാന്ത്യം. മീററ്റിലെ സാക്കിർ കോളനിയിലെ മൂന്നുനില കെട്ടിടമാണ് തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കിടയിൽ 15 പേർ കുടുങ്ങിക്കിടന്നതായാണ് വിവരം. എല്ലാവരെയും പുറത്തെടുത്തെങ്കിലും പത്തുപേരുടെ മരണം സ്ഥിരീകരിച്ചു. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സ്‌നിഫർ നായകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ മനുഷ്യസാന്നിധ്യം ഉദ്യോ​ഗസ്ഥർ കണ്ടെത്തിയത്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, അഗ്നിശമന സേന, പോലീസ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. നിലവിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. പ്രദേശത്തെ മറ്റു കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയരുന്നുണ്ട്. അപകടകാരണം സംബന്ധിച്ച അന്വേഷണം നടന്നുവരുന്നു.

വിവിധ കുടുംബങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിനുള്ളിൽ 15 പേർ കുടുങ്ങിയതെന്ന നിഗമനത്തിലെത്തിയത്. ഇനിയും മനുഷ്യജീവൻ ഇല്ല എന്ന് ഉറപ്പാക്കുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 15 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് 15 പേരെയും പുറത്തെടുക്കാനായത്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ