AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Stray Dogs Attack: തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചു; ബൈക്കിൽ നിന്ന് വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം

Stray Dogs Attack in Tiruvannamalai: അസുഖ ബാധിതയായ അനാമികയെ കൊണ്ട് വൈദ്യന്റെ അടുത്തേക്ക് പോവുകയായിരുന്നു കാർത്തിയും തമിഴ്‌സെൽവിയും. വഴി മധ്യേയാണ് ദുരന്തമുണ്ടായത്.

Stray Dogs Attack: തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചു; ബൈക്കിൽ നിന്ന് വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം Image Credit source: Pexels
Nandha Das
Nandha Das | Updated On: 04 Sep 2025 | 09:06 PM

ചെന്നൈ: തെരുവുനായകൾ കൂട്ടത്തോടെ ഓടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് വീണ് നാല് വയസുകാരി മരിച്ചു. ചെന്നൈ തിരുവണ്ണാമലയ്ക്ക് അടുത്തുള്ള ആറണിയിലാണ് ദാരുണ സംഭവം. മുള്ളിപ്പട്ട് കാമരാജ്‌നഗർ സ്വദേശിയായ കാർത്തി – തമിഴ്സെൽവി ദമ്പതികളുടെ മകൾ അനാമികയാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർത്തിയും തമിഴ്‌സെൽവിയും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അസുഖ ബാധിതയായ അനാമികയെ കൊണ്ട് വൈദ്യന്റെ അടുത്തേക്ക് പോവുകയായിരുന്നു കാർത്തിയും തമിഴ്‌സെൽവിയും. വഴി മധ്യേയാണ് ദുരന്തമുണ്ടായത്. ആശുപത്രിയിലേക്ക് പോകുന്ന വഴി ഇവർ സഞ്ചരിച്ച ബൈക്കിന് നേരെ ഒരു കൂട്ടം തെരുവു നായ്ക്കൾ കുരച്ചു കൊണ്ട് ഓടി എത്തുകയായിരുന്നു. ഇതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു.

ബൈക്കിൽ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അനാമികയെ ഉടൻ ആംബുലസിൽ കയറ്റി ആറണി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും പിന്നീട് വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: റോഡ് മോഷ്ടിച്ചവർ.. ഇവിടുണ്ട്, വിചിത്ര സംഭവത്തിനു പിന്നിലെ സത്യം ഇതാണ്..

സംഭവത്തിൽ ആറാണി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കാനുള്ള നടിപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജനങ്ങൾ മുനിസിപ്പൽ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.