മിസ് വേൾഡ് മത്സരാർത്ഥികൾ യാദഗിരിഗുട്ടയിൽ; നരസിംഹ ക്ഷേത്രം സന്ദർശിച്ചു
Miss World 2025 Contestants to Visit Lord Narasimha Temple: മെയ് 10ന് ഹൈദരാബാദിൽ നടന്ന വർണ്ണാഭമായ ചടങ്ങോടെയാണ് 2025ലെ മിസ്സ് വേൾഡ് മത്സരം ആരംഭിച്ചത്. മെയ് 31നാണ് അവസാനിക്കുക.
മിസ് വേൾഡ് മത്സരാർത്ഥികൾ വ്യാഴാഴ്ച ഹൈദരാബാദിനടുത്തുള്ള യാദഗിരിഗുട്ടയിലെ പ്രശസ്തമായ നരസിംഹ ക്ഷേത്രം സന്ദർശിക്കും. ഹൈദരാബാദിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, ബിആർഎസ് ഭരിച്ചിരുന്ന കാലത്ത് വലിയ തോതിൽ നവീകരിച്ചിരുന്നു.
ക്ഷേത്ര ദർശനത്തിന് ശേഷം മത്സരാർത്ഥികൾ ഇക്കത്ത് നെയ്ത്തിന് പേരുകേട്ട പോച്ചാംപള്ളി ഗ്രാമത്തിൽ എത്തും. തുടർന്ന് അവിടുത്തെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യങ്ങളെ കുറിച്ച് അടുത്തറിയും.
മെയ് 10ന് ഹൈദരാബാദിൽ നടന്ന വർണ്ണാഭമായ ചടങ്ങോടെയാണ് 2025ലെ മിസ്സ് വേൾഡ് മത്സരം ആരംഭിച്ചത്. മെയ് 31നാണ് അവസാനിക്കുക. ഈ കാലയളവിൽ, മിസ്സ് വേൾഡ് മത്സരാർത്ഥികൾ സംസ്ഥാനത്തുടനീളമുള്ള നിരവധി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും.
മെയ് 13ന് അവർ ചരിത്രപ്രസിദ്ധമായ ചാർമിനാർ സന്ദർശിക്കുകയുണ്ടായി. പിന്നാലെ മെയ് 14ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ രാമപ്പ ക്ഷേത്രത്തിൽ ദർശനം നടത്തി. കൂടാതെ, വാറങ്കൽ കോട്ട, 1000 തൂൺ ക്ഷേത്രം, ഭദ്രകാളി ക്ഷേത്രം എന്നിവയും സന്ദർശിച്ചു.
ALSO READ: മിസ്സ് വേൾഡ് മത്സരാർത്ഥികൾ വാറങ്കലിൽ; രാമപ്പ ക്ഷേത്രം സന്ദർശിക്കും
ആഗോളതലത്തിൽ ശ്രദ്ധ ആകർഷിക്കുന്ന ഈ പരിപാടിയിലൂടെ സംസ്ഥാനത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറ്റാൻ ആണ് സർക്കാർ ശ്രമം. ഇതിനായി തെലങ്കാന സർക്കാർ ഒരു കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.