Pune Mob Violence: വിദ്വേഷ പോസ്റ്റ്; പുനെയിൽ വർ​ഗീയ സംഘർഷം, നിരോധനാജ്ഞ പ്രഖ്യാപിച്ചു

Pune Mob Violence Over Post: പ്രദേശത്തെ ചില വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രകോപിതരായ ജനകൂട്ടി സ്വത്തുവകകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ ഒരു സ്കൂട്ടർ കത്തിക്കുകയും കടകൾ അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്. ​

Pune Mob Violence: വിദ്വേഷ പോസ്റ്റ്; പുനെയിൽ വർ​ഗീയ സംഘർഷം, നിരോധനാജ്ഞ പ്രഖ്യാപിച്ചു

Pune Mob Violence

Published: 

01 Aug 2025 | 09:42 PM

മുംബൈ: പൂനെയിയെ യാവത് ഗ്രാമത്തിൽ വർ​ഗീയ സംഘർഷം. രണ്ട് വിഭാ​ഗങ്ങൾ തമ്മിലാണ് സംഘർഷം ഉടലെടുത്തത്. ഒരുവിഭാ​ഗത്തിലെ യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് പ്രദേശത്ത് പ്രശ്നങ്ങൾ തുടങ്ങിയത്. കണ്ണീർവാതകം പ്രയോ​ഗിച്ചാണ് മേഖലയിൽ നിന്ന് ജനകൂട്ടത്തെ പോലീസ് ഒഴിപ്പിച്ചത്. യുവാവ് വാട്സ്ആപ്പിലൂടെ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചതിന് തുടർന്നാണ് പ്രശ്നമുണ്ടായതെന്ന് പോലീസ് പറയുന്നു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഘർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്തെ ചില വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രകോപിതരായ ജനകൂട്ടി സ്വത്തുവകകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ ഒരു സ്കൂട്ടർ കത്തിക്കുകയും കടകൾ അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്. ​ഗ്രാമത്തിൽ സുരക്ഷയുടെ ഭാ​ഗമായി നിരവധി പോലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും മുതർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു വിഭാ​ഗം എതിർ സമുദായത്തിൽപ്പെട്ടവരുടെ കെട്ടിടങ്ങൾ നശിപ്പിക്കുകയും അക്രമാസക്തരാകുകയും ചെയ്തു. സോഷ്യൽമീഡിയയിലൂടെ അധിക്ഷേപ പരാമർശനം പങ്കുവച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൂനെ റൂറൽ പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗിൽ ഗ്രാമം സന്ദർശിക്കുകയും ചെയ്തു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അനാദരിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഗ്രാമത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷഭരിതമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

 

Related Stories
Chennai Metro: ചെന്നൈ മെട്രോ നിർണായക നേട്ടത്തിലേക്ക് കുതിക്കുന്നു, ഓൾ സെറ്റ് ആകാൻ ഒരൊറ്റ കടമ്പ മാത്രം
Security Alert: ’26-26′ ഭീകരാക്രമണത്തിന് കരുനീക്കങ്ങള്‍; ലക്ഷ്യം റിപ്പബ്ലിക് ദിനം? രാജ്യം അതീവ ജാഗ്രതയില്‍
Bengaluru Woman Death: ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി, സഹായിച്ചത് സുഹൃത്ത്; യുവാക്കൾ പിടിയിൽ
Viral Video: ‘ഇന്ന് ഞാൻ ഒറ്റയ്ക്കല്ല’; 70 -കാരൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ലക്ഷം പേർ; കാരണം ഇത്!
Mumbai-Kerala train: മുംബൈയിലെ കേരളാ ട്രെയിനുകൾ പൻവേലിലേക്കോ? മലയാളികൾക്ക് യാത്രാദുരിതം കൂടുന്നു
Bengaluru Train: ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങി; യാത്ര ഇനി എന്തെളുപ്പം
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം