മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

Chandrababu Naidu praises Prime Minister Narendra Modi: മോദിയുടെ 12 വർഷ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടമെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2026 ജൂൺ 10ന്, പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദി തുടർച്ചയായ 4,399 ദിവസം പിന്നിടുന്ന ചരിത്ര നിമിഷത്തെ അ‌ഭിനന്ദിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞത്.

മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

Chandra Babu Naidu With Pm Modi

Published: 

09 Jun 2026 | 12:17 PM

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 12 വർഷത്തെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടമാണെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. 2026 ജൂൺ 10ന്, പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദി തുടർച്ചയായ 4,399 ദിവസം പിന്നിടുന്ന ചരിത്ര നിമിഷത്തെ അ‌ഭിനന്ദിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞത്. മോദിയുടെ ഭരണകാലയളവ് ഇന്ത്യയുടെ വളർച്ചയുടെ സുവർണ കാലഘട്ടമാണെന്ന് വ്യക്തമാക്കിയ അ‌ദ്ദേഹം പ്രധാനമന്ത്രിയെന്ന നിലയിലുള്ള ഭരണമികവിനെ പ്രശംസകൊണ്ട് മൂടുകയും ഇന്ത്യ ഇക്കാലയളവിൽ ​കൈവരിച്ച നേട്ടങ്ങൾ എടുത്തുപറയുകയും ചെയ്തിട്ടുണ്ട്. “രാജ്യം ആദ്യം” എന്ന തത്വത്തിൽ നങ്കൂരമിട്ട ഒരു ഭരണ മാതൃകയോട് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്കുള്ള വിശ്വാസത്തിന്റെ അ‌ടയാളമാണ് പ്രധാനമന്ത്രി പിന്നിട്ട ഈ നാഴികക്കല്ലിൽ പ്രതിഫലിക്കുന്നത് എന്ന് അ‌ദ്ദേഹം പറഞ്ഞു.

തന്റെ അഞ്ച് പതിറ്റാണ്ടോളം പൊതുജീവിതത്തിൽ, വ്യത്യസ്ത വെല്ലുവിളികളിലൂടെയും സാഹചര്യങ്ങളിലൂടെയും ഇന്ത്യയെ നയിച്ച നിരവധി പ്രധാനമന്ത്രിമാരെ കാണുകയും ഇടപെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ ആധുനിക ഭരണരീതികളുമായി വിജയകരമായി കൂട്ടിച്ചേർത്ത വ്യക്തി എന്ന നിലയിൽ നരേന്ദ്ര മോദി മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാണ് എന്ന് ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യലബ്ധിക്കുശേഷം നിരവധി പതിറ്റാണ്ടുകളായി, നമ്മൾ പലപ്പോഴും ഉറങ്ങുന്ന ഒരു ഭീമനെപ്പോലെയാണ് മുന്നോട്ട് പോയത്, നമ്മുടെ സ്ഥാനത്തെക്കുറിച്ച് നാം അനിശ്ചിതത്വം പുലർത്തി. എന്നാൽ മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിന്റെ സാംസ്കാരിക പെരുമയും ആത്മവിശ്വാസവും വീണ്ടെടുത്തു. ഇന്ന് ആഗോളതലത്തിൽ ഒരു പ്രബല ശക്തിയായി ഭാരതം മാറിയിരിക്കുന്നുവെന്നും അ‌ദ്ദേഹം പറഞ്ഞു.

ALSO READ: PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ

ഇന്ത്യ ഇന്ന് വളരെ വലിയ പ്രസ്കതിനേടി

ആഗോള ക്രമത്തിൽ ഇന്ത്യ ഇന്ന് വളരെ വലിയ പ്രസ്കതിനേടി. പ്രധാന ശക്തികൾക്കിടയിൽ അ‌വർക്ക് തുല്യമായി ലോകവുമായി ഇന്ത്യ ഇടപഴകുന്നുവെന്ന് പ്രധാനമന്ത്രി മോദി ഉറപ്പാക്കിയെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി. ഇന്ന് കേവലം പഴയകാല ഓർമ്മകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല ഇന്ത്യയെന്നും യോഗ, പ്രാണായാമം, ധ്യാനം തുടങ്ങിയ ഭാരതത്തിന്റെ പുരാതന ജ്ഞാനത്തെ ആധുനിക സാങ്കേതികവിദ്യയുമായും ഡിജിറ്റൽ ഭരണവുമായും മോദി സമന്വയിപ്പിക്കുകയും അന്താരാഷ്ട്ര യോഗ ദിനാചരണത്തിലൂടെ ഭാരതത്തിന്റെ ഈ പുരാതന ജ്ഞാനം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു കഴിഞ്ഞതായും അ‌ദ്ദേഹം പറഞ്ഞു.

11-ാം സ്ഥാനത്തു നിന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് വെറും ഒരു ദശകത്തിനുള്ളിൽ ഇന്ത്യ മാറി. സാങ്കേതികവിദ്യയെ സാധാരണക്കാരിലേക്ക് എത്തിച്ചത് ഈ മാറ്റത്തിൽ ഏറെ നിർണായകമായി. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ജൻ ധൻ അക്കൗണ്ടുകൾ, ആധാർ സംയോജനം, യുപിഐ, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകൾ എന്നിവയിലൂടെ, ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിപ്ലവമാണ് ഭാരതത്തിൽ നടന്നത് എന്ന് അ‌ദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അഴിമതിരഹിത ഭരണത്തിലൂടെ 51 ലക്ഷം കോടിയിലധികം രൂപയാണ് ഇടനിലക്കാരില്ലാതെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ​കൈമാറി. ദാരിദ്ര്യ നിർമ്മാർജ്ജന നീക്കങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ മെച്ചപ്പപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്ക് ഉയർത്തി. പാർപ്പിടം, ശുചിത്വം, കുടിവെള്ളം, ഗ്രാമീണ വികസനം എന്നിവയിലൂടെ “സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്” എന്ന ലക്ഷ്യം യാഥാർത്ഥ്യമായെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി.

സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയായി ഭാരതം കുതിച്ചു

ആഗോളതലത്തിൽ കോവിഡും സാമ്പത്തിക അസ്ഥിരതയും യുദ്ധങ്ങളും വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചപ്പോഴും, ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയായി ഭാരതം കുതിച്ചു. യുവാക്കൾ ഇന്ന് വിദേശ അവസരങ്ങൾ തേടുന്നതിന് പകരം ഇന്ത്യയിൽത്തന്നെ ലോകോത്തര സംരംഭങ്ങൾ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിലും വലിയ മാറ്റമുണ്ടായി. സംസ്ഥാനങ്ങളെ രാജ്യപുരോഗതിയുടെ എഞ്ചിനുകളായാണ് പ്രധാനമന്ത്രി കാണുന്നത്. ആന്ധ്രാപ്രദേശിന്റെ വികസനത്തിനും അമരാവതി നഗരത്തിന്റെ പുനർനിർമ്മാണത്തിനും ഇത് ഏറെ ഗുണം ചെയ്തുവെന്നും അ‌ദ്ദേഹം പറഞ്ഞു.

ഭാരതത്തെ നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവാണ് നരേന്ദ്ര മോദി എന്ന തന്റെ വിശ്വാസം കഴിഞ്ഞ 12 വർഷത്തെ ഭരണം കൊണ്ട് കൂടുതൽ ശക്തമായെന്ന് ചന്ദ്രബാബു നായിഡു പറയുന്നു. വരുംതലമുറ മോദിയുടെ ഭരണ കാലഘട്ടത്തെ ഓർക്കുക സാമ്പത്തിക വളർച്ചയുടെ പേരിൽ മാത്രമല്ല, ഭാരതീയർക്ക് സ്വന്തം രാജ്യത്തിലുള്ള ആത്മവിശ്വാസം വീണ്ടെടുത്തു നൽകിയ കാലമെന്ന നിലയിൽക്കൂടിയായിരിക്കും. 2047 ആകുമ്പോഴേക്കും ഇന്ത്യ വീക്ഷിത് ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അ‌ദ്ദേ പ്രസ്താവനയിൽ പറഞ്ഞു.

English Summary

Andhra Pradesh Chief Minister Chandrababu Naidu has described Modi’s 12-year rule as a golden era that has restored India’s confidence. Chandrababu Naidu made this statement on June 10, 2026, while congratulating Narendra Modi on completing 4,399 consecutive days as Prime Minister. He said that India, which was ranked 11th, has grown to become the fourth largest economy in just a decade under Modi’s leadership.

Follow Us
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ