Mohan Bhagwat: ഭാരതം ഒരു ഹിന്ദുരാഷ്ട്രമാണ്; രാജ്യത്തിൻ്റെ ഉത്തരവാദിത്തം ഹിന്ദുക്കൾക്ക്: മോഹൻ ഭാഗവതിൻ്റെ പ്രസ്താവന വിവാദത്തിൽ
Mohan Bhagwat About India: ഭാരതം ഒരു ഹിന്ദു രാജ്യമാണെന്ന് മോഹൻ ഭഗവത്. ഭാരതത്തിൻ്റെ ഉത്തരവാദിത്തം ഹിന്ദുക്കൾക്കാണെന്നും അദ്ദേഹം പറഞ്ഞു.

മോഹൻ ഭഗവത്
ഭാരതം ഒരു ഹിന്ദുരാഷ്ട്രമാണെന്ന ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിൻ്റെ പ്രസ്താവന വിവാദത്തിൽ. രാജ്യത്തിൻ്റെ ഉത്തരവാദിത്തം ഹിന്ദുക്കൾക്കാണ് എന്നും മോഹൻ ഭാഗവത് പറഞ്ഞു. ശതാബ്ദി ആഘോഷിക്കുന്ന ആർഎസ്എസിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ ഉത്തരാവാദിത്തം ഹിന്ദുക്കള്‍ക്കാണ് എന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാരല്ല നമുക്ക് ഈ രാജ്യം നൽകിയത്. പുരാതനമായ ഒരു രാഷ്ട്രമാണ് ഇത്. നമ്മുടെ അടിസ്ഥാന സംസ്കാരത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഏത് വാക്കും ഹിന്ദു എന്ന പദത്തിലേക്ക് നയിക്കും. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒരേ പൂർവികരുടെ പിൻഗാമികളാണ്. ഒന്നുകിൽ അവർക്ക് ഇക്കാര്യം അറിയില്ല. അല്ലെങ്കിൽ ഇത് മറക്കാൻ അവരെ പ്രേരിപ്പിക്കുന്നു. തങ്ങളുടെ ഗോത്രങ്ങൾ സംരക്ഷിക്കുന്ന ക്രിസ്ത്യാനികളും മുസ്ലിങ്ങളുമുണ്ട്. അതുകൊണ്ട് ആരും അഹിന്ദുവല്ല. ഹിന്ദു എന്നതിനർത്ഥം ഭാരതത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നതാണ്. ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്. എന്നാൽ, നമ്മൾ ചെയ്യുന്ന ഒരു കാര്യവുമായും ഇതിന് വൈരുദ്ധ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: School bullying: സഹപാഠികളുടെ പരിഹാസം; 9 വയസ്സുകാരി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി
ആർഎസ്എസിൽ ഇപ്പോൾ കൂടുതൽ ആളുകൾ വിശ്വസിക്കുന്നു. നമ്മളെ സ്നേഹിക്കാനും സഹായിക്കാനും എല്ലാവരും തയ്യാറാവുന്നുണ്ട്. പ്രവർത്തനങ്ങൾക്കായി പുറത്തിനിന്ന് ആർഎസ്എസ് പണം വാങ്ങിയിട്ടില്ല. സ്വയം ഹിന്ദുക്കളായി കണക്കാക്കാത്തവർ ഭാരതീയരാണെന്ന് സമ്മതിക്കുന്നുണ്ട്. അവരുമായി സംഭാഷണം ആരംഭിച്ചിട്ടുണ്ട്. സംഘടനയുടെ ആഗോളപ്രവർത്തനങ്ങൾ അയൽ രാജ്യങ്ങളിൽ നിന്ന് ആരംഭിക്കും. അയൽരാജ്യങ്ങളിൽ ഭൂരിഭാഗവും 100 കൊല്ലം മുൻപ് ഭാരതത്തിൻ്റെ ഭാഗമാണ്. നമ്മുടെ ആളുകളാണ് അവർ. ദൗത്യം പൂർത്തിയായിട്ടില്ലെന്നറിയാം. ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്. അതിനുള്ള ശ്രമത്തിലാണ് തങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.