AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Valentine’s Day: ‘പൊതുസ്ഥലങ്ങളില്‍ അശ്ലീലത അനുവദിക്കില്ല’; വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കളെ വടിയെടുത്ത് ഓടിച്ചു

Moral Policing on Valentine's Day: വടികളും ആയുധങ്ങളുമായി ഒരു കൂട്ടം പുരുഷന്മാർ തലസ്ഥാനത്തെ വിവിധ പാർക്കുകളിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് വാലന്റൈന്‍സ് ദിനം ആഘോഷിക്കരുതെന്നും ഇത്തരം അശ്ലീലത പൊതുസ്ഥലങ്ങളില്‍ അനുവദിക്കില്ലെന്നും പറഞ്ഞ് കമിതാക്കളെ ഇവർ ഓടിക്കുകയായിരുന്നു.

Valentine’s Day: ‘പൊതുസ്ഥലങ്ങളില്‍ അശ്ലീലത അനുവദിക്കില്ല’; വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കളെ വടിയെടുത്ത് ഓടിച്ചു
Valentine's Day (2)
Sarika KP
Sarika KP | Published: 14 Feb 2025 | 06:55 PM

പാറ്റ്‌ന: വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കളെ വടിയെടുത്ത് ഓടിച്ച് ഹിന്ദു ശിവ് ഭവാനി സേവ പ്രവര്‍ത്തകര്‍. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയിലാണ് സംഭവം. വടികളും ആയുധങ്ങളുമായി ഒരു കൂട്ടം പുരുഷന്മാർ തലസ്ഥാനത്തെ വിവിധ പാർക്കുകളിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് വാലന്റൈന്‍സ് ദിനം ആഘോഷിക്കരുതെന്നും ഇത്തരം അശ്ലീലത പൊതുസ്ഥലങ്ങളില്‍ അനുവദിക്കില്ലെന്നും പറഞ്ഞ് കമിതാക്കളെ ഇവർ ഓടിക്കുകയായിരുന്നു.

വാലന്റൈൻസ് ദിനം പാശ്ചാത്യ സംസ്കാരത്തിന്റെ ഭാ​ഗമാണെന്നും ഒരു സാഹചര്യത്തിലും ഇത് ഇവിടെ തുടരാൻ തങ്ങൾ അനുവദിക്കില്ലെന്നുമാണ് ഇവർ പറയുന്നത്. വീട്ടില്‍പോയി പുല്‍വാമയിലെ ഹീറോകളെ ഓര്‍ക്കൂവെന്നും ഇവർ കമിതാക്കളോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തങ്ങള്‍ സ്‌നേഹത്തിന് എതിരല്ലെന്നും സ്‌നേഹത്തിന്റെ പേരില്‍ പൊതുസ്ഥലങ്ങളില്‍ അശ്ലീലത കാണിക്കുന്നതിനാണ് എതിരെന്നും ഇവര്‍ പറയുന്നുണ്ട്.

 

Also Read:നിങ്ങൾക്ക് ബോയ്ഫ്രണ്ടിനെ ആവശ്യമുണ്ടോ? വാടകയ്‌ക്കെടുക്കാം, വെറും 389 രൂപ

അതേസമയം ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലും സമാന സംഭവം അരങ്ങേറിയതായാണ് റിപ്പോർട്ട്. ബജ്‌റംഗ്ദളിന്റേയും ഭാരതീയ സൂഫി ഫൗണ്ടേഷന്റേയും പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ദിനം ആചരിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തി. പാശ്ചാത്യ രാജ്യങ്ങളുടെ സംസ്‌കാരമാണെന്നും അതിന് ഇന്ത്യയില്‍ ഒരു സ്ഥാനവും നല്‍കില്ലെന്നും ഇരുസംഘടനയും വ്യക്തമാക്കി.

നഗരത്തിൽ മുഴുവൻ പരിശോധന നടത്തുന്നതിനായി ബജ്‌റംഗ്ദൾ നേതാക്കൾ 12 ടീമുകൾ രൂപീകരിച്ചിട്ടുണ്ട്, കൂടാതെ ചുറ്റുമുള്ള ജില്ലകളിൽ 20 ടീമുകൾ കൂടി രൂപികരിച്ചിട്ടുണ്ട്. വാലന്റൈൻസ് ദിനം കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നാണ് ഭാരതീയ സൂഫി ഫൗണ്ടേഷന്‍ അംഗങ്ങൾ വ്യക്തമാക്കുന്നത്.ഫെബ്രുവരി 14 രാജ്യം പുല്‍വാമ ദിനമായി ആചരിക്കുന്നുവെന്നും ഇവർ പറഞ്ഞു.