Lesbian Couple Arrest: സ്വവർഗ പങ്കാളിക്കൊപ്പം ജീവിക്കണം; 5 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി, ഇരുവരും അറസ്റ്റിൽ
Tamil Nadu Lesbian Couple Arrest: അഞ്ചുമാസം പ്രായമായ ഇവരുടെ ആൺകുഞ്ഞ് നവംബർ അഞ്ചിനാണ് മരിച്ചത്. പാൽ നൽകുന്നതിനിടെ കുഞ്ഞിൻ്റെ ബോധം നഷ്ടമായതായാണ് ഭാരതി ഭർത്താവിനോട് ആദ്യം പറഞ്ഞിരുന്നത്. സംഭവം നടന്ന ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെന്നൈ: സ്വവർഗ പങ്കാളിയുമായി ചേർന്ന് അഞ്ചു മാസം പ്രായമായ ആൺകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയും സ്വവർഗ പങ്കാളിയും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇരുവർക്കും ചെലവിടാൻ സമയം കുറഞ്ഞെന്നാരോപിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന് നൽകിയ മൊഴിയിൽ പ്രതികൾ പറയുന്നത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് 26 വയസ്സുകാരിയായ ഭാരതിയാണ് അറസ്റ്റിലായത്. ഭർത്താവ് സുരേഷിനൊപ്പം ചിന്നാട്ടി ഗ്രാമത്തിലാണ് ഇവർ താമസിച്ചിരുന്നത്. അഞ്ചുമാസം പ്രായമായ ഇവരുടെ ആൺകുഞ്ഞ് നവംബർ അഞ്ചിനാണ് മരിച്ചത്. പാൽ നൽകുന്നതിനിടെ കുഞ്ഞിൻ്റെ ബോധം നഷ്ടമായതായാണ് ഭാരതി ഭർത്താവിനോട് ആദ്യം പറഞ്ഞിരുന്നത്. സംഭവം നടന്ന ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: മുത്തശ്ശിയോടൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
എന്നാൽ, കുഞ്ഞിന്റെ മരണത്തിന് പിന്നാലെ സുരേഷിന് തോന്നിയ ചില സംശയങ്ങളാണ് കൊലപാതകത്തിന്റെ യഥാർത്ഥ കാരണം പുറത്തെത്തിച്ചത്. ഭാരതിയുടെ ഫോൺ പരിശോധിച്ചതിന് പിന്നാലെ, ഭാര്യയ്ക്ക് സുമിത്ര എന്ന സ്ത്രീയുമായി സ്വവർഗ ബന്ധമുള്ളതായി സുരേഷ് കണ്ടെത്തി. മരിച്ച കുട്ടിയുടെ മൂത്ത സഹോദരങ്ങളായി നാലും അഞ്ചും വയസ്സുള്ള രണ്ട് പെൺകുഞ്ഞുങ്ങളും കൂടി ഇവർക്കുണ്ട്. വീണ്ടും ഒരു കുഞ്ഞു കൂടി ആയതോടെ ഭാരതിക്കും സുമിത്രക്കും തമ്മിൽ ചെലവിടാൻ സമയം കിട്ടാതെ വന്നു. ഇതോടെ, കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഭാരതിയും സുമിത്രയും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം ഭാരതി സുമിത്രയോട് പറഞ്ഞിരുന്നു. ഇതിൻ്റെ വാട്സ്ആപ്പ് ശബ്ദ സന്ദേശം അടക്കം സുരേഷ് പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.