Wife Arrested in Husband’s Murder Case: ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ; കാമുകനെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി മൂന്ന് കുട്ടികളുടെ അമ്മ

Wife Arrested in Husband's Murder Case: മൂന്ന് കുട്ടികളുടെ അമ്മയായ അഞ്ജലിയും കാമുകനായ അജയ്‌യുമാണ് പിടിയിലായത്. ഭർത്താവായ രാഹുലാണ് കൊല്ലപ്പെട്ടത്.

Wife Arrested in Husbands Murder Case: ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ; കാമുകനെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി മൂന്ന് കുട്ടികളുടെ അമ്മ

Wife Arrested In Husband's Murder Case

Published: 

08 Nov 2025 07:43 AM

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ യുവതി കാമുകനെ ഉപയോ​ഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. മൂന്ന് കുട്ടികളുടെ അമ്മയായ അഞ്ജലിയും കാമുകനായ അജയ്‌യുമാണ് പിടിയിലായത്. ഭർത്താവായ രാഹുലാണ് കൊല്ലപ്പെട്ടത്. കാമുകനുമായുള്ള ബന്ധം ഭർത്താവ് അറിഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം.

രാഹുലിന്റെ ശരീരത്തിൽ മൂന്ന് തവണ വെടിയേറ്റ നിലയിലാണ് കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. കവർച്ചാസംഘം കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസ് ആദ്യം കരുതിയത്. തുടർന്ന് മൊഴിയെടുക്കാനായി ഭാര്യയെ പോലീസ് വിളിപ്പിച്ചു. എന്നാൽ യുവതി സ്ഥലത്തിലെന്നും ഒളിവിലാണെന്നും മനസ്സിലായി. ഇതിനു തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ജലി അതേ ഗ്രാമത്തിൽ മറ്റൊരു യുവാവുമായി പ്രണയത്തിലെന്ന് പോലീസ് കണ്ടെത്തി. പിന്നാലെ അജയ്‌യെ തേടി പൊലീസ് വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല.

Also Read:ലോറന്‍സ് ബിഷ്‌ണോയി സഘാംഗമെന്ന് ഭീഷണി; 30 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ അജയ് കുറ്റം സമ്മതിച്ചു. തങ്ങളുടെ ബന്ധം ഭർത്താവ് അറിഞ്ഞതോടെ അഞ്ജലി അസ്വസ്ഥയായിരുന്നുവെന്നും അഞ്ജലി നിർദേശിച്ചത് അനുസരിച്ചാണ് രാഹുലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു മൊഴി. രാഹുലിനോട് വയലിനടുത്ത് വെച്ച് കാണാമെന്ന് പറഞ്ഞ് അജയ് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെയെത്തിയപ്പോൾ അജയ് മൂന്ന് തവണ വെടിവച്ചു. മൃതദേഹം സംസ്കരിച്ചതിന് ശേഷം ഇരുവരും ഒളിവിൽ പോവുകയായിരുന്നു. ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ