Tirumala Temple: തിരുമല ക്ഷേത്രത്തിൽ ഇനി ഒരു ദിവസം രണ്ട് ലക്ഷം പേർക്കുള്ള ഭക്ഷണം; ആധുനിക അടുക്കളയൊരുക്കാൻ മുകേഷ് അംബാനി

Mukesh Ambani At Tirumala Temple: തിരുമല ക്ഷേത്രത്തിൽ അത്യാധുനിക അടുക്കലയൊരുക്കുമെന്ന് മുകേഷ് അംബാനി. ഒരു ദിവസം രണ്ട് ലക്ഷം പേർക്ക് ഭക്ഷണം നൽകാവുന്ന അടുക്കളയാവും ഇത്.

Tirumala Temple: തിരുമല ക്ഷേത്രത്തിൽ ഇനി ഒരു ദിവസം രണ്ട് ലക്ഷം പേർക്കുള്ള ഭക്ഷണം; ആധുനിക അടുക്കളയൊരുക്കാൻ മുകേഷ് അംബാനി

മുകേഷ് അംബാനി

Published: 

10 Nov 2025 13:39 PM

ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുമല ക്ഷേത്രത്തിൽ അത്യാധുനിക അടുക്കളയൊരുങ്ങുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ദിവസം രണ്ട് ലക്ഷം പേർക്ക് ഭക്ഷണമൊരുക്കാൻ സാധിക്കുന്ന അടുക്കള നിർമ്മിക്കുമെന്നും ഇത് ശ്രീ വെങ്കടേശ്വര അന്ന പ്രസാദം ട്രസ്റ്റിന് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ സഹായത്തോടെ, തിരുമല തിരുപ്പതി ദേവസ്ഥാനത്തിൻ്റെ പങ്കാളിത്തത്തോടെയാണ് അടുക്കളയൊരുങ്ങുന്നത്. ഓട്ടോമേഷൻ സംവിധാനം ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളുള്ള അടുക്കളയാവും ഇവിടെ സ്ഥാപിക്കുക. ക്ഷേത്രദർശനത്തിനെത്തുന്ന എല്ലാവർക്കും അന്ന പ്രസാദം നൽകുക എന്നതാണ് പുതിയ അടുക്കളയുടെ ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.

Also Read: Shashi Tharoor: അദ്വാനിയെ പുകഴ്ത്തി ശശി തരൂർ; പാർട്ടിക്ക് പങ്കില്ലെന്ന് കോൺഗ്രസ്

ഈ മാസം 9ന് മുകേഷ് അംബാനി തിരുമല ക്ഷേത്രദർശനത്തിനെത്തിയിരുന്നു. ഈ സമയത്താണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിശ്വാസം, സ്നേഹം, നിസ്വാർത്ഥത എന്നിവയുടെ ശാശ്വതമായ അടയാളമാണ് തിരുമല ക്ഷേത്രമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു. ഈ ശ്രമത്തിലൂടെ അന്ന സേവ സംസ്കാരം ടിടിഡിയുടെ എല്ലാ ക്ഷേത്രങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന ചന്ദ്രബാബു നായിഡുവിൻ്റെ കുലീനമായ വീക്ഷണത്തിലേക്ക് ഞങ്ങൾ ഭാഗമാവാൻ ശ്രമിക്കുകയാണെന്നും വാർത്താകുറിപ്പിൽ അറിയിച്ചു. അദ്ദേഹം തൃശൂർ ഗുരുവായൂർ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. 15 കോടി രൂപയുടെ സംഭാവനയും അംബാനി നൽകി.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ