La Nina’s Impact on India: ലാ നിന ശക്തമാകുന്നു; ഇന്ത്യ തണുത്ത് വിറയ്ക്കും! മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്
La Niña Strengthens in India: വരും ദിവസങ്ങളിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ താപനില ഇനിയും കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നത്.
2025 അവസാനത്തോടെ രാജ്യത്ത് കൊടും തണുപ്പ് അനുഭവപ്പെടാൻ സാധ്യതയെന്ന് കേന്ദ്രാ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ ഗവേഷകരുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ ശൈത്യകാലം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് വന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ മധ്യ വടക്കൻ സംസ്ഥാനങ്ങളിൽ തണുപ്പ് വർദ്ധിക്കും. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മലയോര പ്രദേശങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെടും. വരും ദിവസങ്ങളിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ താപനില ഇനിയും കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നത്.
Also Read: ആന്‍ഡമാനില്‍ ശക്തമായ ഭൂചലനം, 5.4 തീവ്രത
രാജസ്ഥാനിലെ 12 ജില്ലകളിൽ ഇതിനകം 10 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില. ഇത് വരും ദിവസങ്ങളിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടാൻ ഇടയുണ്ട്. വരും ദിവസങ്ങളിൽ പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് വടക്കൻ മേഖലയിൽ, രാത്രി താപനില കുത്തനെ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐഎംഡി നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാൾ തണുക്കുമ്പോൾ ആണ് ലാ നിന പ്രതിഭാസം ഉണ്ടാകുന്നത്. ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് കാലാവസ്ഥ ഗവേഷകർ പറയുന്നത്.