Mumbai terror attack: മുംബൈ ഭീകരാക്രമണത്തിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരതയുടെ മൂകസാക്ഷി: ഒരു സോഫാസെറ്റിനുമുണ്ട് കഥപറയാൻ
Major Sandeep Unnikrishnan's 26/11 Bravery: ഇന്ത്യൻ കരസേനയുടെ നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) ഓഫീസറായിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണനും നാല് ഭീകരരും തമ്മിൽ നടന്ന ധീരമായ പോരാട്ടത്തിന്റെ സ്മാരകം കൂടിയാണിത്.
മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ്റെ ധീരമായ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ഒരു ‘മൂക സാക്ഷിയുണ്ട്. ഹോട്ടലിൻ്റെ ഒന്നാം നിലയിലെ ‘പാമ് ലോഞ്ച്’ റൂമിൽ നിന്ന് കണ്ടെത്തിയ ഒരു സോഫാ സെറ്റാണിത്. ഇതിൽ ഇപ്പോഴും മായാതെ 13 വെടിയുണ്ടകളുടെ പാടുകൾ അവശേഷിക്കുന്നു. ഇന്ത്യൻ കരസേനയുടെ നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) ഓഫീസറായിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണനും നാല് ഭീകരരും തമ്മിൽ നടന്ന ധീരമായ പോരാട്ടത്തിന്റെ സ്മാരകം കൂടിയാണിത്.
Also read – അയോധ്യ രാമക്ഷേത്ര പതാകയിലെ കോവിദാര വൃക്ഷത്തിൻ്റെ പ്രാധാന്യം അറിയാമോ?
2008 നവംബർ 26-ന്, പാകിസ്ഥാൻ ആസ്ഥാനമായ ലഷ്‌കർ-ഇ-ത്വയ്ബയുടെ (LeT) 10 ഭീകരർ മുംബൈ നഗരത്തെ നടുക്കിയ 12 ആക്രമണങ്ങളാണ് നടത്തിയത്. താജ് മഹൽ പാലസ് ഹോട്ടൽ, ഒബ്‌റോയ് ട്രൈഡൻ്റ് ഹോട്ടൽ, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (CST) റെയിൽവേ സ്റ്റേഷൻ, ലിയോപോൾഡ് കഫേ, നരിമാൻ ഹൗസ്, കാമ ഹോസ്പിറ്റൽ തുടങ്ങിയ സ്ഥലങ്ങളാണ് അന്ന് ഭീകരർ ലക്ഷ്യമിട്ടത്.
ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ
‘ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ’യുടെ ഭാഗമായി, താജ് ഹോട്ടലിൽ ബന്ദികളെ രക്ഷിക്കുന്ന ദൗത്യത്തിന് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ എത്തിയത് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിനൊപ്പമാണ്. കമാൻഡോ സംഘത്തിനു നേർക്ക് ഭീകരർ ശക്തമായി വെടിയുതിർത്തെങ്കിലും, മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ബന്ദികളെയും പരിക്കേറ്റ സഹപ്രവർത്തകരെയും രക്ഷിക്കുകയും, ഭീകരരെ ഒറ്റയ്ക്ക് പിന്തുടരുകയും ചെയ്തു. ഹോട്ടലിൻ്റെ വടക്കേ അറ്റത്ത് വെച്ച് ഭീകരരെ വളയാൻ അദ്ദേഹത്തിന് സാധിച്ചു, തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ അദ്ദേഹം വീരമൃത്യു വരിച്ചു. മാരകമായി പരിക്കേറ്റിട്ടും അദ്ദേഹത്തിൻ്റെ ധീരത കാരണം ഭീകരർക്ക് പിൻവാങ്ങേണ്ടിവന്നു.
അവിടെ വെച്ച് ടീം ഭീകരരെ വളയുകയും ഇല്ലാതാക്കുകയും ചെയ്തു. മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ 14 ബന്ദികളെയാണ് അന്ന് രക്ഷിച്ചത്. ഈ സോഫാ സെറ്റ് അതിന് നിശബ്ദ സാക്ഷിയാണ്. ഇന്ന്, ഈ സോഫാ സെറ്റ് ‘ക്രാഡിൽ ഓഫ് ദി ബ്രേവ്‌സ്’ (ധീരൻമാരുടെ കട്ടിൽ) എന്ന് അറിയപ്പെടുന്നു. 51 സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ (51 SAG) ഓഫീസർമാരുടെയും അവരുടെ പത്നിമാരുടെയും ‘ഡൈനിങ് ഇൻ/ഔട്ട്’ ചടങ്ങുകൾക്കായി ഈ സോഫാ സെറ്റ് നിലവിൽ ഉപയോഗിച്ചുവരുന്നു.
This is one of the most significant pieces of furniture in India’s modern history. If furniture could speak, this one would tell the story of a hero’s last stand.
A short thread. 1/11 pic.twitter.com/Sb3uNVvpzu
— The Paperclip (@Paperclip_In) November 26, 2025