പരീക്ഷകളില്‍ വമ്പന്‍ മാറ്റം; നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും: പ്രധാനമന്ത്രി

PM Modi Announces Nandan Nilekani-Led Task Force for Exam Reforms: സമീപകാലത്ത് വിവിധ ദേശീയതല പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവങ്ങളും മറ്റ് ക്രമക്കേടുകളും വിദ്യാര്‍ഥികളില്‍ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. പരീക്ഷകളിലെ സുതാര്യതയും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം വര്‍ധിപ്പിക്കുകയാണ് ടാസ്‌ക് ഫോഴ്സിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

പരീക്ഷകളില്‍ വമ്പന്‍ മാറ്റം; നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും: പ്രധാനമന്ത്രി

നരേന്ദ്ര മോദി

Updated On: 

26 Jul 2026 | 07:53 PM

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷാ സംവിധാനത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്ധനുമായ നന്ദന്‍ നിലേകനിയാണ് ഈ സമിതിക്ക് നേതൃത്വം നല്‍കുക. പരീക്ഷാ സംവിധാനം കൂടുതല്‍ വിശ്വസനീയവും സുതാര്യവും സാങ്കേതികവിദ്യ അധിഷ്ഠിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സമിതി രൂപീകരിക്കുന്നതെന്ന് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

സമീപകാലത്ത് വിവിധ ദേശീയതല പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവങ്ങളും മറ്റ് ക്രമക്കേടുകളും വിദ്യാര്‍ഥികളില്‍ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. പരീക്ഷകളിലെ സുതാര്യതയും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം വര്‍ധിപ്പിക്കുകയാണ് ടാസ്‌ക് ഫോഴ്സിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ ഭാവിയും രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനവും കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷകള്‍ വിദ്യാര്‍ഥികളുടെ കഴിവ് നീതിപൂര്‍വം വിലയിരുത്തുന്ന സംവിധാനമായി തുടരണമെന്നും അതിനായി സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പോസ്റ്റ്

നിലവിലെ പരീക്ഷാ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിശദമായി വിലയിരുത്തുന്ന ടാസ്‌ക് ഫോഴ്സ്, സാങ്കേതിക സുരക്ഷ, പരീക്ഷാ നടത്തിപ്പ്, ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍, വിദ്യാര്‍ഥികള്‍ക്ക് സമാന അവസരം ഉറപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പഠനം നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷാ നടത്തിപ്പിലെ പിഴവുകള്‍ കുറയ്ക്കുന്നതിനും ഭാവിയില്‍ ഇത്തരം ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനുമാണ് സമിതി ശ്രദ്ധ കേന്ദ്രീകരിക്കുക.

Also Read: Narendra Modi: സംസ്‌കൃതം ചേര്‍ത്തൊരു ഫുട്‌ബോള്‍; ചിറ്റൂര്‍ യുപി സ്‌കൂളിനെ മന്‍ കി ബാത്തില്‍ പ്രശംസിച്ച് മോദി

അതേസമയം, നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അതിവേഗ വിചാരണ ഉറപ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പരീക്ഷാ പരിഷ്‌കാരങ്ങള്‍ക്കായി നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള പുതിയ ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിലേക്കുള്ള സുപ്രധാന നടപടിയായാണ് ഈ പ്രഖ്യാപനത്തെ വിലയിരുത്തുന്നത്.

വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിരന്തര ശ്രമങ്ങള്‍ നടത്തിവരികയാണ്. വിദ്യാഭ്യാസ വകുപ്പ് കുറ്റമറ്റതാക്കാന്‍ കൂടുതല്‍ നടപടികള്‍ അതിവേഗത്തില്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.

English Summary

Prime Minister Narendra Modi has formed a high-powered task force headed by Nandan Nilekani to recommend reforms to India’s examination system. The panel will focus on improving transparency, security, and the use of technology in competitive exams following recent paper leak concerns.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ