AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Narendra Modi: പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി മോദി ആർഎസ്എസ് ആസ്ഥാനത്ത്; മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തും

Narendra Modi Visits RSS Headquarters: രാവിലെ നാഗ്പൂരിൽ എത്തുന്ന മോദി സർസംഘചാലക് മോഹൻ ഭാ​ഗവതുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തിൻറെ വികസനം സംബന്ധിച്ച വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്ന് ആർഎസ്എസ് വക്താവ് അറിയിച്ചു.

Narendra Modi: പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി മോദി ആർഎസ്എസ് ആസ്ഥാനത്ത്; മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദിImage Credit source: PTI
Nandha Das
Nandha Das | Published: 30 Mar 2025 | 06:59 AM

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് (ഞായറാഴ്ച) നാ​ഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കും. പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. രാവിലെ നാഗ്പൂരിൽ എത്തുന്ന മോദി സർസംഘചാലക് മോഹൻ ഭാ​ഗവതുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തിൻറെ വികസനം സംബന്ധിച്ച വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്ന് ആർഎസ്എസ് വക്താവ് അറിയിച്ചു.

മോഹൻ ഭാ​ഗവതുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. ആർഎസ്എസ് സ്ഥാപകൻ ​ഗോൾവാൾക്കറുടെ സ്മരണക്കായി സ്ഥാപിച്ച മാധവ് നേത്രാലയ ആശുപത്രിയുടെ ഭാ​ഗമായി നിർമിച്ചതാണ് നേത്രാലയ പ്രീമിയം സെന്റർ. തുടർന്ന് ഭരണഘടനാ ശിൽപി ബിആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും മോദി സന്ദർശിക്കും.

നാഗ്പൂർ സന്ദർശനത്തിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ആർഎസ്എസുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് മോദിയുടെ സന്ദർശനം എന്നാണ് വിലയിരുത്തപ്പെടുന്നത്. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങൾ ഒക്ടോബറിൽ ആരംഭിക്കും.

ALSO READ: ഇന്ത്യ യുഎസിന് താരിഫ് ഇളവ് നല്‍കുമോ? കേന്ദ്രത്തിന്റെ അടുത്ത നീക്കമെന്ത്? വ്യക്തമാക്കി പീയൂഷ് ഗോയൽ

2012 സെപ്റ്റംബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി അവസാനമായി ആർ‌എസ്‌എസ് ആസ്ഥാനം സന്ദർശിച്ചത്. ആർ‌എസ്‌എസ് മേധാവി കെ‌എസ് സുദർശന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം അന്നെത്തിയത്. പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് മോദിയുടെ സന്ദർശനം.