Navaratri rituals 2025: ഇവിടെ ദേവിയ്ക്കുമുണ്ട് ഗൺ സല്യൂട്ട്’ നൽകാൻ ഗൂർഖകൾ

Navaratry special ritual at Ranchi: ഈ പൂജയുടെ വേരുകൾ 1880-കളിൽ ഗോർഖാ ബ്രിഗേഡ് ഇത് ആരംഭിച്ച കാലം മുതലുള്ളതാണ്.

Navaratri rituals 2025: ഇവിടെ ദേവിയ്ക്കുമുണ്ട് ഗൺ സല്യൂട്ട് നൽകാൻ ഗൂർഖകൾ

Mahanavami Aayudhapooja

Published: 

23 Sep 2025 15:30 PM

റാഞ്ചി: നവരാത്രി ആഘോഷങ്ങളുടേയും ആരാധനയുടേയും ദിവസങ്ങൾ കൂടിയാണ്. രാജ്യം മുഴുവൻ പല തരത്തിലുള്ള ആഘോഷങ്ങളാണ് ഈ സമയത്ത് നടക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഝാർഖണ്ഡിൻ്റെ തലസ്ഥാനത്ത് റാഞ്ചിയിൽ ഗോർഖാ സൈനികർ തങ്ങളുടെ തനതായ ശക്തി പൂജയ്ക്കുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. ഝാർഖണ്ഡ് ആംഡ് പോലീസ് (JAP-1)-ലെ ഗോർഖാ സൈനികർ ഇവിടെ ദുർഗ്ഗാദേവിയെ തോക്ക് ഉപയോഗിച്ച് സല്യൂട്ട് ചെയ്താണ് ആരാധിക്കുന്നത്. പുരാതനമായ ആയുധ ആരാധനയുടെ ഒരു ഭാഗം കൂടിയാണിത്.

തിങ്കളാഴ്ച ജാപ് ക്യാമ്പസിൽ നടന്ന കലശം സ്ഥാപിക്കൽ ചടങ്ങ് നടന്നു. ശക്തിദേവിക്ക് ആചാരപരമായ ​ഗൺ സല്യൂട്ട് നൽകി. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ, ഗോർഖാ സ്ത്രീകൾ കലശത്തിനു ചുറ്റുമിരുന്ന് പൂജ നടത്തുന്നു.
മഹാനവമി നാളിൽ, ആയുധങ്ങൾ ദേവിയുടെ കാൽക്കൽ വെച്ച് പൂജിക്കും. ഇത് യുദ്ധത്തിൽ ലക്ഷ്യം പിഴയ്ക്കാതിരിക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. 101 ബലികൾ നൽകുന്ന ആചാരം ഇന്നും തുടരുന്നുണ്ട്. ഇതിനുശേഷം ​ഗൺ സല്യൂട്ട് നടത്തും. ഇത് വിശ്വാസത്തിൻ്റെയും ധീരതയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.

 

1880-ൽ പിറന്ന പാരമ്പര്യം

ഈ പൂജയുടെ വേരുകൾ 1880-കളിൽ ഗോർഖാ ബ്രിഗേഡ് ഇത് ആരംഭിച്ച കാലം മുതലുള്ളതാണ്. ബിഹാർ മിലിട്ടറി പോലീസ് കാലഘട്ടത്തിലൂടെയും പിന്നീട് ഝാർഖണ്ഡ് രൂപീകരണത്തിന് ശേഷവും JAP-1-ൻ്റെ കീഴിൽ ഇതേ അച്ചടക്കത്തോടെയും ഭക്തിയോടെയും ഈ പാരമ്പര്യം തുടരുന്നു.

ശക്തിദേവിയുടെ അനുഗ്രഹമാണ് ​ഗൂർഖകളുടെ ധൈര്യത്തിനും കൂറിനും പിന്നിലെന്ന് പലരും വിശ്വസിക്കുന്നു. ഈ പാരമ്പര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് കമാൻഡൻ്റ് രാകേഷ് രഞ്ജൻ പറഞ്ഞു, “ഗോർഖകൾക്ക് ദുർഗ്ഗാ പൂജ എന്നത് വിശ്വാസത്തിൻ്റെയും, അച്ചടക്കത്തിൻ്റെയും, സാംസ്കാരിക അഭിമാനത്തിൻ്റെയും ഒരു പ്രതീകമാണ്.”
ഗോർഖാ കുടുംബങ്ങൾക്ക്, ആയുധങ്ങൾക്കൊപ്പം ദുർഗ്ഗാദേവിയെ ആരാധിക്കുന്നത് വെറുമൊരു ആചാരമല്ല, അത് ഭക്തിയെയും കടമയെയും ബന്ധിപ്പിക്കുന്ന 145 വർഷം പഴക്കമുള്ള ഒരു പൈതൃകമാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും