New Express Train: പുതിയ തീവണ്ടി സർവീസുകൾക്ക് തുടങ്ങി…. തിരുനെൽവേലി-മംഗളൂരു എക്‌സ്പ്രസുകളുടെ സ്റ്റോപ്പുകളും സമയക്രമവും അറിയേണ്ടേ?

Train Services from Mangaluru to Rameshwaram and Palani: പാലക്കാട്, പൊള്ളാച്ചി വഴി തമിഴ്‌നാട്ടിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ പളനിയിലേക്കും രാമേശ്വരത്തേക്കും പുതിയ സർവീസുകൾ എത്തുന്നതോടെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാസമയം ലാഭിക്കാനും കൂടുതൽ സൗകര്യപ്രദമായി യാത്ര ചെയ്യാനും സാധിക്കും.

New Express Train: പുതിയ തീവണ്ടി സർവീസുകൾക്ക് തുടങ്ങി.... തിരുനെൽവേലി-മംഗളൂരു എക്‌സ്പ്രസുകളുടെ സ്റ്റോപ്പുകളും സമയക്രമവും അറിയേണ്ടേ?

Train (4)

Published: 

12 Mar 2026 | 03:11 PM

ചെന്നൈ: ദക്ഷിണേന്ത്യയിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിച്ചുകൊണ്ട് അഞ്ച് പുതിയ തീവണ്ടി സർവീസുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. തിരുച്ചിറപ്പള്ളിയിൽ നടന്ന ചടങ്ങിലാണ് രാമേശ്വരം – മംഗളൂരു സെൻട്രൽ എക്‌സ്പ്രസ്, തിരുനെൽവേലി – മംഗളൂരു ജങ്ഷൻ എക്‌സ്പ്രസ് എന്നിവയുൾപ്പെടെയുള്ള ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തത്.

തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഏറെ ഉപകാരപ്പെടുന്ന ഈ ട്രെയിൻ ആഴ്ചയിൽ ഒരു ദിവസമാണ് സർവീസ് നടത്തുന്നത്. ശനിയാഴ്ചകളിൽ രാത്രി 7:30-ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 10:50-ന് രാമേശ്വരത്തെത്തും. തിരികെ ഞായറാഴ്ചകളിൽ വൈകീട്ട് 3:30-ന് രാമേശ്വരത്തുനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6:55-ന് മംഗളൂരു സെൻട്രലിലെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പളനി, ദിണ്ടിക്കൽ, മധുര എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ. 2 എ.സി. ടു ടിയർ, 4 ത്രീ ടിയർ, 6 സ്ലീപ്പർ, 4 ജനറൽ കോച്ചുകൾ ഇതിൽ ഉണ്ടായിരിക്കും.

Also Read – ഗ്യാസ് പണിതന്നു തുടങ്ങി, ഇനി ട്രെയിൻ യാത്രയിൽ സ്വന്തം ഭക്ഷണം കരുതേണ്ടി വരുമോ?

തിരുനെൽവേലി – മംഗളൂരു ജങ്ഷൻ എക്‌സ്പ്രസിന്റെ കാര്യമെടുത്താൽ കേരളത്തിലെ മലബാർ മേഖലയെ തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളുമായി ബന്ധിപ്പിക്കുന്ന സുപ്രധാന സർവീസാണിത്. ഇത് ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 3:45-ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6:55-ന് മംഗളൂരുവിലെത്തും. മടക്കയാത്രയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 1:00-ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 7:45-ന് തിരുനെൽവേലിയിലെത്തും. കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, മധുര, വിരുദുനഗർ എന്നിവയാണ് ഇതിന്റെ പ്രധാന സ്റ്റേഷനുകൾ. ഒരു ടു ടിയർ കോച്ച്, ഒരു ത്രീ ടിയർ കോച്ച്, രണ്ട് ടു ടിയർ ഇക്കോണമി കോച്ചുകൾ, മൂന്ന് സ്ലീപ്പർ, ആറ് ജനറൽ കോച്ചുകൾ ഇതിലുണ്ട്.

യാത്രക്കാർക്ക് നേട്ടം

പാലക്കാട്, പൊള്ളാച്ചി വഴി തമിഴ്‌നാട്ടിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ പളനിയിലേക്കും രാമേശ്വരത്തേക്കും പുതിയ സർവീസുകൾ എത്തുന്നതോടെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാസമയം ലാഭിക്കാനും കൂടുതൽ സൗകര്യപ്രദമായി യാത്ര ചെയ്യാനും സാധിക്കും.

Follow Us
Related Stories
വിവാദ പരാമർശം, ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
Bengaluru Shopping Guide: ബെംഗളൂരുവില്‍ എവിടെ നിന്ന് കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ വാങ്ങാം; ഈ മാര്‍ക്കറ്റുകള്‍ അറിയാതെ പോകരുത്!
Chennai Anna Salai Elevated Corridor: സൈദാപ്പേട്ട് യാത്ര വെറും 5 മിനിറ്റില്‍; ചെന്നൈ അണ്ണാ ശാലൈ എലിവേറ്റഡ് ഇടനാഴി തുറക്കുന്നു
By Election Result:: ബാങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് വിജയം; മഞ്ചൽപൂരിൽ ബി.ജെ.പിയും ദാതിയയിൽ കോൺഗ്രസും
പുത്തൻ ട്രാക്കുകൾ, പാലങ്ങൾ, തുരങ്കങ്ങൾ! അ‌തിർത്തിയിൽ 45000 കോടിയുടെ റെയിൽവേ പദ്ധതികളുമായി ഇന്ത്യ
Railway Update : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സ്റ്റേഷനിലേക്ക് ഇപ്പോ പോകണ്ട! ബെംഗളൂരുവിലേക്കുള്ള ട്രെയിൻ നാലര മണിക്കൂർ ലേറ്റാണ്
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ