AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tatkal Ticket Booking: ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ട്രെയിൻ ടിക്കറ്റില്ല; ജൂലായ് ഒന്നുമുതൽ തത്കാൽ ടിക്കറ്റ് ബുക്കിം​ഗിൽ നിയന്ത്രണങ്ങൾ

New Tatkal Ticket Booking Rules: ബുക്കിങ്ങിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതിനും യഥാർത്ഥ ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് റെയിൽവേ അറിയിച്ചു. ഐആർസിടിസി അക്കൗണ്ടിൽ ലിങ്ക് ആധാർ എന്ന ഭാഗത്ത് ആവശ്യമായ വിവരങ്ങൾ നൽകികുന്നതിലൂടെ ആധാറുമായി ബന്ധപ്പെടുത്താനാവും.

Tatkal Ticket Booking: ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ട്രെയിൻ ടിക്കറ്റില്ല; ജൂലായ് ഒന്നുമുതൽ തത്കാൽ ടിക്കറ്റ് ബുക്കിം​ഗിൽ നിയന്ത്രണങ്ങൾ
Tatkal Ticket BookingImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 12 Jun 2025 07:36 AM

ന്യൂഡൽഹി: ട്രെയിനുകളിലെ തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ (Tatkal ticket booking) നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിൽവേ. ജൂലൈ ഒന്ന് മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരും. അതിനാൽ ഇനി മുതൽ ആധാർ കാർഡ് ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഐആ‍ർസിടിസി ആപ്പിലും വെബ്സൈറ്റിലും തത്കാൽ ടിക്കറ്റ് ബുക്കിംഗ് ചെയ്യാനാകൂ. ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാലേ ടിക്കറ്റ് ബുക്കിംഗ് പൂർണമാകു.

റെയിൽവേയുടെ പുതിയനിബന്ധന പ്രാവർത്തികമാക്കുന്നതോടെ ആധാർ ലിങ്ക് ചെയ്യാത്തവർക്ക് ടിക്കറ്റ് ലഭിക്കാതെ വരും. കൂടാതെ ജൂലൈ 15 മുതൽ ഏജന്റുമാർ വഴി ബുക്ക് ചെയ്യുമ്പോഴും ഒടിപി നൽകിയാൽ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. എസി നോൺ എസി കോച്ചുകൾക്ക് ഉൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്. ബുക്കിങ്ങിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതിനും യഥാർത്ഥ ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് റെയിൽവേ അറിയിച്ചു.

ഐആർസിടിസി വെബ്സൈറ്റോ ആപ്പോ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവരിൽ ഭൂരിപക്ഷവും തങ്ങളുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് റെയിൽവേയുടെ നീക്കം. ഐആർസിടിസി അക്കൗണ്ടിൽ ലിങ്ക് ആധാർ എന്ന ഭാഗത്ത് ആവശ്യമായ വിവരങ്ങൾ നൽകികുന്നതിലൂടെ ആധാറുമായി ബന്ധപ്പെടുത്താനാവും. ഇത് ഒറ്റത്തവണ ചെയ്താൽ തുടർന്നുള്ള ബുക്കിങ്ങിൽ ഒടിപി ലഭിക്കുന്നതാണ്.

എന്നാൽ, ജൂലായ് 15 മുതൽ കൗണ്ടറിൽ ചെന്ന് ഓരോ തവണ ടിക്കറ്റെടുക്കുമ്പോഴും ആധാർ ഒടിപി നൽകേണ്ടിവരും. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണിലേക്കാണ് ഒടിപി വരിക. തത്ക്കാൽ ടിക്കറ്റ് ബുക്കിങ് തുടങ്ങി ആദ്യത്തെ അര മണിക്കൂർ ഏജന്റുമാർക്ക് ടിക്കറ്റ് ലഭിക്കില്ലെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.