AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Newborn baby Severed thumb: സൂചി മാറ്റുന്നതിനിടെ കത്രിക കൊണ്ടു; നവജാത ശിശുവിന്റെ വിരൽ മുറിഞ്ഞുപോയി, നഴ്‌സിന്റെ അശ്രദ്ധയെന്ന് പരാതി

Newborn Baby Thumb Severed Due to Nurse Negligence: കുഞ്ഞിന്റെ കൈയിൽ നിന്നും സൂചി മാറ്റുന്നതിനിടെ നഴ്സ് മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Newborn baby Severed thumb: സൂചി മാറ്റുന്നതിനിടെ കത്രിക കൊണ്ടു; നവജാത ശിശുവിന്റെ വിരൽ മുറിഞ്ഞുപോയി, നഴ്‌സിന്റെ അശ്രദ്ധയെന്ന് പരാതി
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 01 Jun 2025 07:34 AM

വെല്ലൂർ (തമിഴ്നാട്): നഴ്‌സിന്റെ അശ്രദ്ധ മൂലം നവജാത ശിശുവിന്റെ വിരൽ മുറിഞ്ഞുപോയെന്ന് പരാതി. തമിഴ്‌നാട്ടിലെ വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം നടന്നത്. ഗ്ലൂക്കോസ് സൂചി മാറ്റുന്നതിന് വേണ്ടി കുഞ്ഞിന്റെ കൈയ്യിലെ ടേപ്പ് ഊരിമാറ്റുന്നതിനായി കത്രിക ഉപയോഗിച്ചപ്പോഴാണ് അബദ്ധത്തിൽ കുഞ്ഞിന്റെ തള്ളവിരൽ മുറിഞ്ഞുപോയത് എന്നാണ് ആരോപണം. തമിഴ്‌നാട്ടിലെ മുള്ളിപാളയം സ്വദേശികളായ വിമൽരാജ് – നിവേദ ദമ്പതികളുടെ കുഞ്ഞിന്റെ വിരലാണ് മുറിഞ്ഞുപോയത്.

ഗ്ലൂക്കോസ് സൂചി മാറ്റുന്നതിനിടെ നഴ്സ് മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് അശ്രദ്ധയ്ക്ക് കാരണമായത് എന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ ആരോപിച്ചു. സംഭവം നടന്നത് മെയ് 24നായിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിനെ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. നിലവിൽ കുഞ്ഞ് ചികിത്സയിൽ തുടരുകയാണ്.

സംഭവത്തിൽ വെല്ലൂർ ജില്ലാ കളക്ടർ സുബ്ബലക്ഷ്മി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുഞ്ഞിന്റെ കൈയിൽ നിന്നും സൂചി മാറ്റുന്നതിനിടെ നഴ്സ് മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ALSO READ: നടുറോഡിൽ ചെളിവെള്ളത്തിൽ കിടന്ന് റീൽ ഷൂട്ട്; ​ഗതാ​ഗത തടസം സൃഷ്ടിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർക്കെതിരെ രൂക്ഷവിമർശനം

നടുറോഡിൽ റീൽ ഷൂട്ട്; ​ഗതാ​ഗത തടസം സൃഷ്ടിച്ച്

കനത്ത മഴയിൽ ചെളിയിൽ കിടന്ന് റീൽ ഷൂട്ട് ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുൻസർക്കെതിരെ വ്യാപക വിമർശനം. മഴയെ തുടർന്ന് റോഡിൽ കെട്ടികിടക്കുന്ന ചെളിവെള്ളത്തിൽ കിടന്ന് പെൺകുട്ടി ഡാൻസ് കളിക്കുന്നതാണ് വീഡിയോ. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ സീമ കനോജിയാണ് വീഡിയോയിൽ ഉള്ളത്.

റോഡിലൂടെ വാഹനങ്ങൾ പോകുന്നത് കണക്കാക്കാതെ വാഹനങ്ങൾക്ക് ഇടയിൽ വെള്ളത്തിൽ കിടന്നുരുളുകയും നൃത്തം ചെയ്യുകയുമാണ് സീമ. സമീപത്ത് കൂടി പോകുന്ന വാഹനത്തിലെ ഡ്രൈവർമാർ ഇവരെ ശാസിക്കുന്നതും വീഡിയോയിൽ കാണാം. പറയുന്നതും കാണാം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാ​ഗത തടസവുമുണ്ടായി.