Newborn Abandoned : നവജാതശിശു വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; രക്ഷപ്പെടുത്തി പോലീസ്
Newborn Found Abandoned By Roadside : നവജാതശിശുവിനെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി കുഞ്ഞിനെ രക്ഷിക്കുകയും ശിശു സംരക്ഷണ സമിതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

പ്രതീകാത്മക ചിത്രം (Image Courtesy - Social Media)
നവജാതശിശു വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി ശിശുസംരക്ഷണ സമിതിയുടെ ചുമതലയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച പുലർച്ചെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഗോരഖപൂർ ഗ്രാമത്തിലെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്. കൊടും തണുപ്പിൽ, തുണികളിൽ പൊതിഞ്ഞ് കിടക്കുന്ന കുട്ടി കരയുന്നത് കേട്ടാണ് ആളുകൾ ശ്രദ്ധിച്ചത്. തണുപ്പ് കാരണം വിറയ്ക്കുന്ന കുട്ടിയെ കണ്ട ആളുകൾ വിവരം ഉടൻ തന്നെ പോലീസിനെ അറിയിച്ചു. പുലർച്ചെ നാല് മണിയോടെ വിവരം ലഭിച്ചതിനെ തുടർന്ന് എസ്ഐ അജിത് യാദവും കോൺസ്റ്റബിൾ നീമ യാദവും ചേർന്ന് സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ കുഞ്ഞിനെ കണ്ടെത്തി.
Also Read : Maya Gogoi Vlogger: അസം സ്വദേശിനിയായ വ്ലോഗർ ബെംഗളൂരുവിൽ കൊല്ലപ്പെട്ട നിലയിൽ, പ്രതി മലയാളി യുവാവെന്ന് സൂചന
അതീവഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ പോലീസ് ഉടൻ തന്നെ സ്റ്റേഷനിലെത്തിക്കുകയും അവിടെനിന്ന് ശിശുസംരക്ഷണ വകുപ്പിനെ ഏൽപ്പിക്കുകയും ചെയ്തു. ശിശുസംരക്ഷണ വകുപ്പാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ജില്ലാ ആശുപത്രിയിലെത്തിച്ച കുട്ടിയ്ക്ക് ഡോക്ടർമാർ അടിയന്തര ചികിത്സ നൽകി. തണുപ്പേറ്റ് ഏറെ നേരം കിടന്നതിൻ്റെ ചില പ്രശ്നങ്ങളുണ്ടെങ്കിലും കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.