Delhi Murder: ലൈംഗികാതിക്രമം? സ്യൂട്ട്‌കേസിനുള്ളിലാക്കി ഒമ്പത് വയസുകാരിയുടെ മൃതദേഹം ഉപേക്ഷിച്ചു

Nine Year Old Death In Delhi: ബന്ധുവിനെ കാണാനായി മകള്‍ പോയെങ്കിലും അവരുടെ വീട്ടിലെത്തിയിരുന്നില്ല എന്ന് ബന്ധുക്കളെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അവള്‍ മറ്റൊരു ഫ്‌ളാറ്റിലേക്ക് പോയതായി അറിയാന്‍ സാധിച്ചു.

Delhi Murder: ലൈംഗികാതിക്രമം? സ്യൂട്ട്‌കേസിനുള്ളിലാക്കി ഒമ്പത് വയസുകാരിയുടെ മൃതദേഹം ഉപേക്ഷിച്ചു

പ്രതീകാത്മക ചിത്രം

Published: 

08 Jun 2025 14:09 PM

ന്യൂഡല്‍ഹി: ഒമ്പത് വയസുകാരിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ നെഹ്‌റു വിഹാറിലാണ് സംഭവം. പ്രാഥമിക അന്വേഷണത്തില്‍ ലൈംഗികാതിക്രമത്തിന് ശേഷമാകാം മൃതദേഹം ഉപേക്ഷിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ഫ്‌ളാറ്റിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

കഴിഞ്ഞ ദിവസം ഒരു ബന്ധുവിനെ കാണാനായി പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഏകദേശം 200 മീറ്റര്‍ അകലെയാണ് ബന്ധുവിന്റെ വീട്. ശേഷം പെണ്‍കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞതോടെ രണ്ടാം നിലയിലുള്ള ഒരു ഫ്‌ളാറ്റില്‍ നടത്തിയ തിരച്ചിലിലാണ് സ്യൂട്ട്‌കേസിലാക്കിയ മൃതദേഹം കണ്ടെത്തിയത്.

ബന്ധുവിനെ കാണാനായി മകള്‍ പോയെങ്കിലും അവരുടെ വീട്ടിലെത്തിയിരുന്നില്ല എന്ന് ബന്ധുക്കളെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അവള്‍ മറ്റൊരു ഫ്‌ളാറ്റിലേക്ക് പോയതായി അറിയാന്‍ സാധിച്ചു. എന്നാല്‍ ആ ഫ്‌ളാറ്റ് പൂട്ടിയിരിക്കുകയാണെന്നും സഹോദരന്റെ കൈവശമാണ് താക്കോല്‍ എന്നുമായിരുന്നു ഉടമ പറഞ്ഞത്. പക്ഷെ ഫ്‌ളാറ്റ് പരിശോധിക്കാന്‍ ആരംഭിച്ചപ്പോള്‍ ഇയാള്‍ ഓടിപ്പോയെന്ന് പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോള്‍ തന്റെ മകളുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ നിന്നും കണ്ടെത്തിയെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മുഖത്ത് പരിക്കുകളുണ്ട്. ലൈംഗികാതിക്രമം നടന്നതായി കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ സ്ഥിരീകരിച്ചതായി പോലീസ് പറയുന്നു.

Also Read: Bengaluru Stampede: ലക്ഷക്കണക്കിന് പേരെത്തുമെന്ന് മുന്നറിയിപ്പ്; ദുരന്തസാധ്യത പൊലീസ് മണിക്കൂറുകള്‍ക്ക് മുമ്പ് തിരിച്ചറിഞ്ഞിരുന്നു

പ്രതിയെ തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ ദയാല്‍പൂര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്