AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Crime News: ഭര്‍ത്താവിനെ ഗുണ്ടകള്‍ ആക്രമിച്ചെന്ന് കഥ പരത്തി, ഒടുക്കം അമ്മയുടെയും മക്കളുടെയും നാടകം പുറത്ത്

Wife Tries To Kill Husband: ശബ്ദം കേട്ട് നാട്ടുകാര്‍ ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന പ്രസാദിനെയാണ് കണ്ടത്. ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.

Crime News: ഭര്‍ത്താവിനെ ഗുണ്ടകള്‍ ആക്രമിച്ചെന്ന് കഥ പരത്തി, ഒടുക്കം അമ്മയുടെയും മക്കളുടെയും നാടകം പുറത്ത്
പ്രസാദ്, ഉഷാറാണി Image Credit source: TV9 Network
shiji-mk
Shiji M K | Updated On: 07 Jun 2025 16:07 PM

അമരാവതി: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യയും മകനും അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്താണ് സംഭവം. കാലെഖന്‍പേട്ട് സ്വദേശിയായ പ്രസാദിനെയാണ് കുടുംബം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭര്‍ത്താവിനെ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് ആദ്യം ഭാര്യ ഉഷാറാണി പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പ്രസാദ് രക്ഷപ്പെട്ടതോടെ സത്യം പുറത്തുവരികയായിരുന്നു.

ശബ്ദം കേട്ട് നാട്ടുകാര്‍ ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന പ്രസാദിനെയാണ് കണ്ടത്. ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. എന്താണ് സംഭവിച്ചതെന്ന് ഉഷാറാണിയോട് ചോദിച്ചപ്പോള്‍ മുഖംമൂടി ധരിച്ച ഗുണ്ടകള്‍ ഭര്‍ത്താവിനെ ആക്രമിക്കുകയായിരുന്നു എന്ന് നാട്ടുകാരോട് പറഞ്ഞു.

അമ്മ പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍ സംഭവിച്ചതെന്ന് മക്കളും ഏറ്റുപറഞ്ഞു. പ്രസാദ് മരണപ്പെടുമെന്നായിരുന്നു പ്രതികള്‍ ഈ സമയത്ത് കരുതിയിരുന്നത്. പ്രസാദിനെതിരെയുള്ള ഗുണ്ട ആക്രമണത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഗുണ്ടകള്‍ ഇവരുടെ വീട്ടിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങളൊന്നും തന്നെ കണ്ടെത്താനായില്ല.

ഇതേതുടര്‍ന്ന് ഉഷയെയും കുട്ടികളെയും വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. നാട്ടുകാരോട് പറഞ്ഞ അതേ കഥ തന്നെയാണ് ഭാര്യയും മക്കളും പോലീസിനോടും ആവര്‍ത്തിച്ചത്. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ പോലീസ് വിഷമത്തിലായി. പ്രസാദിന് ശത്രുക്കളില്ലായിരുന്നു എന്നതും പോലീസിന് വെല്ലുവിളിയായി.

എന്നാല്‍, ആരോഗ്യനില വീണ്ടെടുത്ത പ്രസാദ് എല്ലാ സത്യവും വെളിപ്പെടുത്തി. ഭാര്യയും മകനും മകളും ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അയാള്‍ പറഞ്ഞു. ഭാര്യയെ എപ്പോഴും ഇയാള്‍ ശകാരിക്കുമായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇയാള്‍ ശകാരിക്കുന്നത് ഉഷാറാണിയില്‍ ബുദ്ധിമുട്ടുണ്ടാക്കി.

Also Read: Bengaluru Murder: ഭാര്യയുടെ തലവെട്ടിയെടുത്ത് സ്‌കൂട്ടറില്‍ യാത്ര; ഭര്‍ത്താവ് അറസ്റ്റില്‍

അമ്മയെ ശകാരിക്കുന്നതില്‍ മക്കളും പിതാവിനോട് ദേഷ്യപ്പെട്ടിരുന്നു. അങ്ങനെ മൂവരും ചേര്‍ന്ന് പ്രസാദിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന പ്രസാദിന്റെ കാലുകളും കൈകളും കെട്ടി ആക്രമിച്ച ശേഷം മരിച്ചെന്ന് കരുതി കിണറ്റിലിട്ടു. എന്നാല്‍ ഇയാള്‍ കിണറ്റില്‍ നിന്ന് സഹായത്തിനായി നിലവിളിച്ചു. ഇതോടെ ഏണി വെച്ച് പ്രസാദിനെ മുകളിലേക്ക് കയറ്റി വീണ്ടും ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഭാര്യയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു.